പൂമുഖം..മനോഹരമായ പേര്..പൂമുഖത്തിനു മുൻപിൽ (പിന്നിൽ) ഒരു പൊയ്മുഖമുണ്ടെന്ന് പറഞ്ഞാൽ പെട്ടന്ന് ആർക്കും ഒന്നും മനസ്സിലാവില്ല. എന്നാൽ പൂമുഖത്തുകാർക്ക് മനസ്സിലാകും. പൂമുഖത്തിന്റെ പൊയ്മുഖം വലിച്ച് കീറിയതിന് പിന്നിൽ ഒരു കഥയുണ്ട്. സംഭവം വർഷങ്ങൾക്ക് മുമ്പാണ്. പൂമുഖം ഉൾപ്പെടുന്ന വേളം പഞ്ചായത്ത് തീർത്തും അവികസിതമായിരുന്ന കാലം. വേളത്ത് അന്ന് ചികിത്സാ സൌകര്യങ്ങളൊന്നും കാര്യമായി ഉണ്ടായിരുന്നില്ല. അത്യാവശ്യ ഘട്ടങ്ങളിൽ കുറ്റിയാടിയോ വടകരയോ പോകുകയായിരുന്നു പതിവ്. അപ്പോഴാണ് അവതാര തുല്യനായി ഒരു ഡോക്റ്റർ വേളത്ത് എത്തുന്നത്. അദ്ദേഹത്തെ വേളത്തുകാർ തങ്ങളുടെ സ്വന്തം ഡോക്റ്ററായി സ്വീകരിച്ചു. പൂമുഖത്തായിരുന്നു ഡോക്റ്റർ തന്റെ ക്ലിനിക് തുടങ്ങിയത്. ക്ല്നിക്കിന്റെ ഉൽഘാടനം നടത്തണം. നൊട്ടീസ് ,പോസ്റ്റർ, ബോർഡ് എന്നിവ വേണമല്ലോ.. നൊട്ടീസിന് വേണ്ട ഡ്രാഫ്റ്റ് തയ്യാറാക്കുമ്പോൾ ആണ് ശ്രദ്ധിച്ചത്. “എന്താ സ്ഥലത്തിന്റെ പേര് ? “പൊയ്യോത്തില്”. “പൊയ്യോത്തിലോ?” അതെ, “പൊയ്യോം” “പൊത്തിലോ, പോത്തിലോ എവിടെയായാലും ഈ പേർ നമുക്ക് വേണ്ട“..ഡോക്റ്റർ ഒരു പട്ടണവാസിയാണേ..അദ്ദേഹത്തിന് ഈ പേർ തീരെ പിടിച്ചില്ല. “നാലാളോട് പറയാൻ കൊള്ളാവുന്ന വല്ല പേരും വേണം“. എന്നാൽ “പൊയ്മുഖം” എന്നാക്കിയാലോ“? ചോദിച്ചത് സ്ഥലത്തെ പ്രധാന ദിവ്യനായ , അന്നു വരെ വേളത്തുകാർക്ക് ചികിത്സയരുളിയ, കണ്ടാൽ താക്കോല് പോലെയിരിക്കുന്ന ഹോമിയോ ഡോക്റ്ററാണ്.. പൊയ്മുഖം എന്നതിന്റെ തത്ഭവമാണ് പൊയ്യോം. “പൊയ്മുഖം“ എന്നത് ഉപയോഗപഴക്കം കൊണ്ട് “പൊയ്യൊം“ എന്നായതാണെന്ന് ഹോമിയോ ഡോക്റ്റർ തന്റെ ചരിത്രാവബോധം പ്രകാശിപ്പിച്ചു. അവിടെ പണ്ടു തെയ്യക്കോലം കെട്ടുന്ന ഒരു പുരയുണ്ടായിരുന്നെന്നും,തെയ്യത്തിന് പൊയ്മുഖം കെട്ടുന്ന സ്ഥലത്തിന് “ പൊയ്മുഖം” എന്ന് പേർ വന്നതാണെന്നും “ “ഹോമിയൊപ്പൊതി” വിശദീകരിച്ചു. ( ഹോമിയൊ ഡൊക്റ്ററെ നാട്ടുകാർ സ്നേഹത്തോടെ “ഹോമിയോ“പ്പൊതി“ എന്നായിരുന്നു വിളിച്ചിരുന്നത്. ഹോമിയോ മരുന്ന് “പൊതി“ യായിട്ടായിരുന്നല്ലോ പണ്ട് കൊടുത്തിരുന്നത്.) “പൊയ്മുഖം എന്ന് വേണ്ട“.ഡോക്റ്റർ തീർത്തു പറഞ്ഞു. “പൊയ്മുഖം” എന്നാൽ മുഖമൂടി എന്നാണ് അർഥം..നമുക്കെന്തിനാ ഒരു മുഖമൂടി. നമുക്ക് പുതിയ ഒരു പേര് കണ്ടെത്താം. ‘പൂമുഖമെന്നാക്കിയാലൊ?‘ ഒരു സഹൃദയന്റെ നിര്‍ദ്ദേശം. “അതെ പൂമുഖം എന്ന് തന്നെ മതി“ .തീരുമാനം ഏക സ്വരത്തില്‍ ആയിരുന്നു. അങ്ങനെ പോയ്യോത്തിന് ഒരു നല്ല പേരുകിട്ടി, പൂമുഖം. തമാശ നടന്നത് പിന്നീടാണ്. പൂമുഖം എന്ന പേര്‍ എല്ലാവരും അംഗീകരിച്ചു. എഴുതാനും വായിക്കാനും സുഖം. തൊട്ടടുത്ത അങ്ങാടിയാണ് തീക്കുനി. അടുത്ത പ്രഭാതത്തില്‍ തീക്കുനിക്കാര്‍ കണ്ടത് അങ്ങാടിയിലെ എല്ലാ ബോര്‍ഡുകളിലെയും " തീക്കുനി" എന്ന പേര്‍ കരിയോയില്‍ കൊണ്ടു മായ്ക്കപെട്ടിരിക്കുന്നു ..പകരം "പൂക്കുനി " എന്ന് എഴുതി ചേര്‍ത്തിരിക്കുന്നു. രാത്രിയില്‍, പൂമുഖം എന്ന പേര്‍ കേട്ട് അസൂയ്യ മൂത്ത ആരോ ഒപ്പിച്ച വേലയായിരുന്നു അത് .
______________കൊച്ചുണ്ണി
ഈ ബ്ലോഗിനെക്കുറിച്ച് അറിഞ്ഞ ഉടനെ ഇങ്ങെത്തിയതാണ്
മറുപടിഇല്ലാതാക്കൂകൊച്ചുണ്ണിയുടെ കഥ വായിച്ചു മറ്റു പോസ്റ്റുകള്‍ സമയം കിട്ടുമ്പോള്‍ വായിക്കും.
ഒരു ചെറിയ നിര്‍ദേശം ബ്ലോഗിന്റെ ഡിസൈന്‍ വയാനക്ക് വല്ലാതെ തടസ്സം സൃഷിക്കുന്നു
ഡിസൈന്‍ ഒന്ന് മാറ്റി വായനാസുഖമുള്ള രീതിയില്‍ ഒരുക്കുമല്ലോ
എല്ലാ വിധ ആശംസകളും
പ്രിയപ്പെട്ട റഷീദ്, പോസ്റ്റ് വായിച്ചതിനും നിർദ്ദേശം നൽകിയതിനും നന്ദി. ബ്ലോഗിന്റെ ഡിസൈന്‍ വയാനക്ക് വല്ലാതെ തടസ്സം സൃഷിക്കുന്നു എന്ന് കണ്ടു. എന്തു മാറ്റമാണ് വേണ്ടത് എന്ന് വ്യക്തമാക്കിയാൽ നന്നായിരുന്നു. സസ്നേഹം
മറുപടിഇല്ലാതാക്കൂമാറ്ററുകള് വെള്ള പ്രതലത്തില്‍ കറുത്ത അക്ഷരങ്ങള്‍ കൊണ്ട് എഴുതിയാല്‍ നാന്നായിരുന്നു
മറുപടിഇല്ലാതാക്കൂസാധാരണ മിക്കവാറും എല്ലാ ബ്ലോഗുകളും അങ്ങനെയാണ് എന്‍റെ ബ്ലോഗില്‍ ഞാന്‍ ഉപയോഗിച്ചിരിക്കുന്നത് ആ ശൈലിയാണ്.
സമയം കിട്ടുമ്പോള്‍ മറ്റു ബ്ലോഗുകള്‍ ഒന്ന് സന്ദര്‍ശിച്ചതിനു ശേഷം മാറ്റം വരുത്തിയാല്‍ മതി. എന്‍റെ അഭിപ്രായം പറഞ്ഞുവെന്ന് മാത്രം
മറ്റൊരു നിര്‍ദേശം ഈ ബ്ലോഗ് മറ്റുള്ളവരിലേക്ക് എത്തിക്കണം . കൂടുതല്‍ പ്രോത്സാഹനം ലഭിച്ചാല്‍ കുട്ടികളിനിന്നും മികവുറ്റ സൃഷ്ടികള്‍ ലഭിക്കും.
അഭിപ്രായം രേഖപ്പെടുത്തുമ്പോള്‍ ഉള്ള വേര്‍ഡ് വെരിഫിക്കേഷന്‍ മാറ്റുമല്ലോ?
www.sunammi.blogspot.com
--ഇത് ഞമ്മളെ കുറ്റിയാടിക്കടുത്തുള്ള വേളമല്ലെ വേളത്തുള്ള തീക്കുനിയല്ലേ അതിന്റെ അടുത്തൊക്കെ തന്നെയാ ഞമ്മളും... ഇനിയും വരാം ..ആശംസകള്‍ ..ഭാവുകങ്ങള്‍...
മറുപടിഇല്ലാതാക്കൂറഷീദ് ഭായ് തന്ന ലിങ്ക് വഴി എത്തിയതാണ്. കുട്ടികളുടെ സൃഷ്ടികള്‍ വഴിയെ വായിക്കാന്‍ ആവുമെന്ന് പ്രതീക്ഷിക്കുന്നു ... ആശംസകള്‍ ...
മറുപടിഇല്ലാതാക്കൂ(പിന്നെ ഈ കറുത്ത ബാക്ക് ഗ്രൗണ്ടില്‍ വെളുത്ത അക്ഷരങ്ങള്‍ വായിക്കാന്‍ ബുദ്ധിമുട്ടാണ്ട്ടോ.)
മൂത്തവർ വാക്കും മുതുനെല്ലിക്കയും....ഞങ്ങൾ അനുസരിച്ചേ..ഫോണ്ടും ബാക്ഗ്രൌണ്ടും മാറ്റി.വേർഡ് വെരിഫിക്കേഷൻ റിമൂവ് ചെയ്തു.ഞങ്ങൾ കുട്ടികൾ. വേണ്ട ഉപദേശങ്ങൾ തന്നതിനും പോസ്റ്റ് വായിച്ചതിനും ,ലിപി രഞ്ജു,ഉമ്മു അമ്മാർ, കെ.എം.റഷീദ് എന്നീ ചേച്ചിമാർക്കും,ചേട്ടനും നന്ദി.ഒത്തിരി സ്നേഹത്തോടെ
മറുപടിഇല്ലാതാക്കൂഇതിലെ പച്ചപ്പ് എനിക്ക് നന്നായി ഇഷ്ട്പ്പെട്ടു.
മറുപടിഇല്ലാതാക്കൂഅരീക്കോടൻ പച്ചപ്പ് മാത്രമേ ഇഷ്ടപ്പെട്ടുള്ളൂ എന്ന ധ്വനിയുണ്ടോ?
മറുപടിഇല്ലാതാക്കൂവിവരമറിഞ്ഞൊന്നെത്തി നോക്കിയതാ. ബ്ലോഗിന്റെ തീം ഇനിയും നന്നാക്കാം.പലരുടെയും ബ്ലോഗുകള്‍ സന്ദര്‍ശിക്കുക. അപ്പൊള്‍ ഒരേകദേശ രൂപം കിട്ടും. കടുത്ത വര്‍ണ്ണങ്ങളും കറുപ്പും ഒഴിവാക്കുന്നതാവും വായനാ സുഖം നല്‍കുക.ഈ പൂമുഖം എന്ന പേര്‍ കേട്ടപ്പോള്‍ ഇവിടെയടുത്തു “സ്വാഗത മാട്” എന്നൊരു സ്ഥലമുണ്ട്. അതിന്റെ പേര്‍ ആദ്യം ശ്വാദന മാട് എന്നായിരുന്നുവത്ര!.അതായത് ആളുകള്‍ വെളിക്കിരിക്കാന്‍( കക്കൂസില്ലാത്തവര്‍) കണ്ടെത്തിയിരുന്ന ഒരു പുറം പോക്കായിരുന്നുവത്. പിന്നെ കേള്‍ക്കാനൊരു സുഖത്തിനു വേണ്ടി പിന്നീടാരോ ഇങ്ങനെ പേരു മാറ്റിയെന്നു പറഞ്ഞു കേട്ടിട്ടുണ്ട്.
മറുപടിഇല്ലാതാക്കൂ