പുളകമഴ_____നവനീത് ക്യഷ്ണൻ. 6 ബി


ഴമഴമഴമഴ പെയ്യുന്നു
പുതുമഴ പെരുമഴ പെയ്യുന്നു.
മിന്നൽ പിണരുകൾ പായുന്നു
മാനത്തിടികൾ മുഴങ്ങുന്നു.

പാടവരമ്പിൽ തവളക്കുട്ടൻ
ഉല്ലാസത്താൽചാടുന്നു,
ആനന്ദത്താൽ തോട്ടിലെ
നീറ്റിൽ മീൻ കുഞ്ഞുങ്ങൾ പുളയ്ക്കുന്നു.

കുളവക്കത്തെ വ്യുക്ഷക്കൊമ്പിൽ
പൊന്മകൾ കാവലിരിക്കുന്നു,
വയലിൽ കൊറ്റികൾ
ഒറ്റക്കാലിൽ യോഗഭ്യാസം ചെയ്യുന്നു.

തോടും പുഴയും വഴിയും വയലും
വെള്ളം വെള്ളം സർവത്ര,
കുട്ടികൾ ആർപ്പുവിളിക്കുന്നു
കളിവള്ളങ്ങൾ ഇറക്കുന്നു.

നറുമഴ തൂമഴ തുമ്പമഴ
പൊന്മഴ പാൽമഴ പവിഴമഴ,
പെരുമഴ തേന്മഴ തക്രുതിമഴ
പിള്ളേർക്കെല്ലാം പുളകമഴ

                                  നവനീത് ക്യഷ്ണൻ. 6 ബി


1 അഭിപ്രായം:

  1. നവനീതിന്റെ മഴക്കവിത ഇഷ്ടമായി ..ഇനിയും കൂടുതല്‍ എഴുതുക ..വായനയും വേണം

    മറുപടിഇല്ലാതാക്കൂ