ചക്കര മാവേ തേന്മാവേ മാമ്പഴമൊന്ന് തരാമോ നീ
നിൻ ശിഖരത്തിലണിഞ്ഞ പഴങ്ങൾ
താഴെ വീഴ്ത്തി തരികില്ലേ?
മഞ്ഞ നിറത്തിൽ ചോപ്പുനിറത്തിൽ
നൃത്തം ചെയ്യും മാമ്പഴമെല്ലാം
അഴകിൽ തൂങ്ങി കാണുമ്പോൾ
കൊതിയൂറുന്നെന്നകതാരിൽ.
കാറ്റേ വരു നീ തേന്മാവിൽ
മാമ്പഴമൊന്നു പറിച്ചുതരൂ
മാവിൻ ചോട്ടിൽ കളിയാടാം
ഒന്നിങ്ങണയൂ പൂങ്കാറ്റേ
അശ്വതി.കെ.കെ 6എ
മാമ്പഴക്കാലം കഴിഞ്ഞില്ലേ? :) കവിത നന്നായിട്ടുണ്ട് മോളെ.. ഇനിയും എഴുതൂ. ആശംസകള്‍..
മറുപടിഇല്ലാതാക്കൂആശ്വതിക്കുട്ടി ഒരു മാമ്പഴം എനിക്ക് തരോ?
മറുപടിഇല്ലാതാക്കൂകുഞ്ഞി കവിത കൊള്ളാം
മറുപടിഇല്ലാതാക്കൂകവിത കേമായിട്ടുണ്ട് ട്ടോ അശ്വതി കുട്ട്യേ ..നോം ശരിക്കങ്ങട് ആസ്വദിച്ചി രിക്ക് ണ്..മാമ്പഴം തിന്ന പോലായി ..ഹൈ ഹൈ ..:)
മറുപടിഇല്ലാതാക്കൂഞാനും ഒത്തിരി തിന്നു ഈ കൊല്ലത്തെ മാമ്പഴം ...
മറുപടിഇല്ലാതാക്കൂകവിത നന്നായി ................
സ്കൂളിന്റെ ഉദ്യമം ആവേശം പകരുന്നു
മറുപടിഇല്ലാതാക്കൂഞാന് അതീവ സന്തുഷ്ടനാണ്
കാരണം കുട്ടികളെ പ്രോത്സാഹിപ്പിക്കുന്ന ഒരു സ്കൂള്‍
അവിടെ കുട്ടികളെ എഴുത്തുകാരാക്കി മാറ്റുന്നു
കുട്ടികളുടെ രചനകള്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ അതിന്റെ മൂല്യം കണ്ടെത്തി ലോകവുമായി പങ്കിടുന്നു
നാടിന്റെ പലഭാഗങ്ങളിലും ഉള്ളവര്‍ ഈ സ്കൂള്‍ ബ്ലോഗ് സന്ദര്‍ശിക്കുന്നു
കുട്ടികള്‍ക്ക് അനുമോദനങ്ങള്‍
പോരെ ,കുട്ടികളായത് കൊണ്ടാണോ ഈ അനുമോദനം.അല്ല അവരുടെ എഴുത്തിന്റെ വലിപ്പം കൊണ്ട് കൂടിയാണ്
ആറാം ക്ലാസിലെ ( എ ഡിവിഷന്‍ ) എഴുത്തുകാരെ മാത്രം ഞാന്‍ ഉദാഹരിക്കുന്നു. (മറ്റു ക്ലാസുകാര്‍ പിണങ്ങരുതേ )
"നൃത്തം ചെയ്യും മാമ്പഴമെല്ലാം
അഴകില്‍ തൂങ്ങി കാണുമ്പോൾ
കൊതിയൂറുന്നെന്നകതാരിൽ." (അശ്വതി ) കവിതയുടെ താളം ,വാക്കുകളുടെ ചേരുവ ഇവ കവിതയെ ആകര്‍ഷകമാക്കുന്നു.മാമ്പഴക്കൊതി ആര്‍ക്കാണ് ഏതു പ്രായത്തിലാണ് ഇല്ലാത്തത്.?
അനര്‍ഘ ദരിദ്രനും വൃദ്ധനെയാണു കാട്ടിത്തരുന്നത്.
ക്ലേശങ്ങള്‍ അനുഭവിക്കുന്ന ഒരാളെ സന്തോഷ നിമിഷങ്ങളില്‍ കാണുക എന്നത് നല്ല കാര്യം. ഇവിടെ വളരെ ഒതുക്കത്തോടെ ആനന്ദത്തിന്‍ നദി ഒഴുകി എന്ന് പറഞ്ഞു കവിത അവസാനിപ്പിക്കുമ്പോള്‍ വായനക്കാര്‍ക്കും നദീസ്നാന നിര്‍വൃതി.ആ വരികള്‍ നോക്കൂ
"അകലെ നിന്നൊരു കുഞ്ഞപ്പോൾ
വയസ്സനെ നോക്കി ചിരിതൂകി
പാവമയാളുടെ ഹൃദയത്തിൽ
ആനന്ദത്തിൻ നദിയൊഴുകി"
താമരപ്പെണ്ണിന്‍റെ പിറന്നാള്‍ ദിനം എങ്ങനെ ഉള്ളതായിരിക്കുമെന്നതാണ് സയന ഭാവനയില്‍ കണ്ടത് .ആരും കൊതിക്കുന്ന ചേലൊത്ത സുന്ദരി-അവളെ കാണാന്‍ ആരെല്ലാം വന്നുകാണും.?ആ സന്തോഷം എങ്ങനെ പ്രവര്ത്തിചിരിക്കും? കവി അവ സൂക്ഷ്മമായി ഒപ്പിയെടുക്കുന്നു.
"താമരക്കുഞ്ഞിന്റെ തളിരിതളിൽ
പൂമ്പാറ്റ വന്നൊരു മുത്തമിട്ടു"
ശരിക്കും പിറന്നാള്‍ മധുരം ഉള്ള രചന.
അശ്വതി വെള്ളയുടുപ്പിട്ട കോഴിക്കുഞ്ഞേ എന്നു തുടങ്ങുന്നു.
കൂരിരുട്ടാണെങ്ങും ഓര്‍മ്മ വേണം
കാലമിതു കള്ളക്കർക്കിടകം.
ഇതു വായിച്ചപ്പോള്‍ കടമ്മനിട്ട എഴുതിയ വരികള്‍ ഒര്‍മ വന്നു.
പഴയ ഒരു പാട്ടുണ്ട്.അതു പങ്കിടാം
ഞാനൊരു പാട്ട് പഠിച്ചിട്ടുണ്ട്
കൈതപ്പോത്ത്തില് വെച്ചിട്ടുണ്ട്
അപ്പം തന്നാല്‍ ഇപ്പം പാടാം
ചക്കര തന്നാല്‍ പിന്നേം പാടാം
ഇവിടെ പാട്ട് മധുരമുല്ലതായതിനാല്‍ ചക്കര പകരം ചോദിക്കുകയാണ്
സവ്യശ്രീ അണ്ണാരക്കന്നനോട് പറയുന്നു ഒരു കൊച്ചു മാമ്പഴം തന്നാല്‍ പകരം മധുരമുള്ള പാട്ട് നല്‍കാം എന്നു.
പാട്ടിന്റെ മധുരം= മാമ്പഴത്തിന്റെ മധുരം. കൊള്ളാം
സഫ്ന കവിത കുഞ്ഞാടിന് നല്‍കി.
ഏഴു കുഞ്ഞെഴുത്തുകാരുടെ രചനകള്‍
ഇനിയും കൂടുതല്‍ എഴുത്തുകാര്‍ പ്രത്യക്ഷപ്പെടും
സ്കൂള്‍ എഴുത്ത് കൂട്ടത്തിനു മികച്ച മാതൃക
പൊതുവിദ്യാലയങ്ങള്‍ ബ്ലോഗെഴുത്തുകള്‍ പ്രോത്സാഹിപ്പിക്കുമ്പോള്‍ അതു ഒരു ചരിത്രം സൃഷ്ടിക്കലാണ്
ഒപ്പം ഉണ്ട് കേരളം എന്നു പറയാന്‍ ആഗ്രഹിക്കുന്നു
ആദരണീയനായ ശ്രീ കലാധരൻ സാർ,
മറുപടിഇല്ലാതാക്കൂസാർ എഴുതിയിരിക്കുന്നത് കേവലം ഒരഭിപ്രായപ്രകടനമല്ല. വളരെ ആഴത്തിൽ ഇറങ്ങിയുള്ള ഒരാസ്വാദനമാണ്. സാറിനെ പോലെ തിരക്കുപിടിച്ച ഒരാൾ കൊച്ചുകുട്ടികളുടെ രചനകൾ സശ്രദ്ധം വായിക്കുകയും ഇത്രയും എഴുതുകയും ചെയ്തു എന്നത് എന്തിനേക്കാളും വലിയ ഒരംഗീകാരമായി ഞങ്ങൾ കരുതുന്നു. ഇതിലും വലിയ ഒരു സമ്മാനം കുട്ടികൾക്ക് കിട്ടാനില്ല. നല്ല കവിത എന്നു എളുപ്പത്തിൽ പറയാം. എങ്ങനെ നല്ലതാവുന്നു എന്നു കുട്ടികൾക്കും മനസ്സിലാകുന്ന ഭാഷയിൽ ലളിതമായി വിവരിച്ചത്
ഒരു പക്ഷെ ക്ലാസ് റൂമിലും പ്രയോജനപ്പെടുത്താമെന്ന് തോന്നുന്നു. ഇത്തരം അഭിപ്രായങ്ങൾ നൽകുന്ന ഊർജ്ജം പരമാവധി ഈ ബ്ലോഗിന്റെ പ്രവർത്ത്നങ്ങൾ കൂടുതൽ മികച്ചതാക്കാൻ സഹായകമാകുമെന്ന വിശ്വാസം ഈ ബ്ലോഗിന്റെ പിന്നിൽ പ്രവർത്തിക്കുന്ന ഞങ്ങൾക്കുണ്ട്. ഞങ്ങളുടെ ഈ എളിയസംരഭം ശ്രദ്ധേയമാകുന്നു എന്ന് തിരിച്ചറിയുമ്പോൾ അങ്ങേയറ്റം അഭിമാനം തോന്നുകയാണ്. അങ്ങെഴുതിയ ഈ അഭിപ്രായ പ്രകടനം ഒരു പോസ്റ്റായി കൊടുക്കാൻ ഞങ്ങൾ ഇഷ്ടപ്പെടുന്നു. സാറിന്റെ അനുവാദത്തിനായി കാത്തിരിക്കുന്നതോടൊപ്പം എപ്പോഴും അങ്ങയുടെ ആശീർവാദവും അനുഗ്രഹങ്ങളും ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് ഉണ്ടാവണമെന്ന് പ്രാർഥിക്കുകയും ചെയ്യുന്നു.
ബ്ലോഗിന് വേണ്ട സഹായങ്ങൾ ഒരുക്കുന്ന അധ്യാപകർ
ശ്രീജിത് കൊണ്ടോട്ടി , കെ.എം. റഷീദ്,ഷാജു അത്താണിക്കല്‍, രമേശ് അരൂര്‍, അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ, പോസ്റ്റ് വായിക്കുകയും അഭിപ്രായം എഴുതുകയും ചെയ്ത എല്ലാ ചേട്ടന്മാർക്കു സ്നേഹപൂർവ്വം നന്ദി..വീണ്ടും ഞങ്ങളെ കാണാൻ വരുമെന്ന പ്രത്യാശയോടെ,
മറുപടിഇല്ലാതാക്കൂevolve ....imagination......marvellous...ruthfull line's
മറുപടിഇല്ലാതാക്കൂഅശ്വതിക്കുട്ടിയുടെ കവിത ഒത്തിരി ഇഷ്ടായിട്ടോ..
മറുപടിഇല്ലാതാക്കൂbthottoli & lipi ranju പോസ്റ്റ് വായിച്ചതിനും അഭിപ്രായം എഴുതിയതിനും നന്ദി
മറുപടിഇല്ലാതാക്കൂ