ഈ വല്ലിയിൽ നിന്നു ചെമ്മേ


ഈ വല്ലിയിൽ നിന്നു ചെമ്മേ

ഈ വല്ലിയിൽ നിന്നു ചെമ്മേ പൂക്കൾ
പോകുന്നിതാ പറന്നമ്മേ
 തെറ്റി നിനക്കുണ്ണി ചൊല്ലാം -നല്‍പ്പൂ
മ്പാറ്റകളല്ലേയിതെല്ലാം
മേൽക്കുമേലിങ്ങിവ പൊങ്ങി വിണ്ണിൽ
നോക്കമ്മേ എന്തൊരു ഭംഗി
അയ്യോ പോയ് കൂടിക്കളിപ്പാൻ അമ്മേ
വയ്യേ എനിക്കു പറപ്പാൻ (ഈ വല്ലിയിൽ‍)
അവാത്തതിങ്ങനെ എണ്ണി ചുമ്മാ
മാഴ്കൊല്ലാ എന്നോമലുണ്ണി
പിച്ച നടന്നു കളിപ്പൂ നീയീ
പിച്ചകമുണ്ടോ നടപ്പൂ

അമ്മട്ടിലായതെന്തെന്നാൽ
ഞാനൊരുമ്മ തരാമമ്മ ചൊന്നാൽ
നാമിങ്ങറിയുവതല്പം എല്ലാം
ഓമനേ ദൈവസങ്കല്പം - (ഈ വല്ലിയിൽ‍)
ചിത്രം/ആൽബം: 
 ഒള്ളതു മതി
ഗാനരചയിതാവു്: 
 കുമാരനാശാൻ

4 അഭിപ്രായങ്ങൾ:

 1. www.malayalamsong.net for Hit Malayalam Songs, Films & Album songs with Video and Lyrics. Collection of rare malayalam songs and information on each song. Watch the video, enjoy the music and go through the lyrics.

  മറുപടിഇല്ലാതാക്കൂ
 2. പാട്ടുകൾ മറ്റൊരു സൈറ്റിൽ നിന്നും എടുക്കുമ്പോൾ കടപ്പാട് കൂടി വെയ്ക്കാൻ മറക്കല്ലേ കുഞ്ഞുങ്ങളേ

  മറുപടിഇല്ലാതാക്കൂ
 3. http://www.m3db.com/node/17266

  ഇതിൽ നിന്നു പകർത്തിയപ്പോൾ സ്പെല്ലിംഗ് മിസ്റ്റേക്ക് കൂടി ഇവിടെ വന്നില്ലേ.

  അവാത്തതിങ്ങനെ എണ്ണി --- എന്നല്ല വേണ്ടത്, ആവാത്തതിങ്ങനെ എന്നാണു.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ചേരാപുരം യു പി സ്കൂൾ വിദ്യാർഥികൾ2012, സെപ്റ്റംബർ 3 11:41 PM

   തെറ്റുകൾ ചൂണ്ടിക്കാണിച്ചതിനു നന്ദി. ബ്ലോഗ് സന്ദർശിച്ചതിനും അഭിപ്രായം എഴുതിയതിനും നന്ദി..സ്നേഹപൂർവ്വം

   ഇല്ലാതാക്കൂ