വേളം എന്റെ ഗ്രാമം-Sujith Ak, 
പഴയ മദിരാശി സംസ്ഥാനത്തിലെ മലബാർ ജില്ലയിൽ കുറുമ്പ്രനാട്  താലൂക്കിലെ അംശമാണ് വേളം . ഈ പ്രദേശത്തിന് വേളം എന്ന പേര് വന്നതെങ്ങിനെയാണെന്നു അറിയണ്ടേ ? അതെ നിരവധി കൃഷിയിടങ്ങളും  വയലുകളും ഇവിടെ ഉള്ളതിനാൽ കൃഷിയിടങ്ങൾ എന്നർഥം  വരുന്ന "വിളയിടങ്ങൾ എന്ന പദത്തിൽ നിന്നാണ് "വേളം" എന്ന പേര് ഈ ഗ്രാമത്തിനു ലഭിച്ചത് .
ചേരാപുരം ചേരമാൻ പെരുമാളുടെതായിരുന്നു എന്നും പറഞ്ഞു കേൾക്കുന്നുണ്ട് . സാമൂതിരി രാജവംശത്തിനു ഇവിടെ ഭരണാധികാരം ഉണ്ടായിരുന്നു എന്നും പറയപ്പെടുന്നു . തളിയും തളിയിൽ ശിവ ക്ഷേത്രവും ഇതിലേക്ക്  വിരൽ ചൂണ്ടുന്നു . സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളുടെയും രാഷ്ട്രീയ യുവ ജന സംഘടനകളുടെയും ഒറ്റപെട്ട ചില വ്യക്തികളുടെയും വേളം ഇന്ന് ആര്ജിച്ച സാംസ്കാരിക മുന്നേറ്റത്തിന്റെ പൈതൃകം .
നിരവധി കുന്നിൻ പ്രദേശങ്ങളും വയലുകളും വേളത്തിന്റെ മനോഹാരിത ചൂണ്ടികാണിക്കുന്നവയാണ് . വിദ്യാഭ്യാസ രംഗം , വ്യാവസായിക രംഗം , കാർഷിക രംഗം , ആരോഗ്യമേഖല എന്നിവയിൽ മുന്നേറ്റത്തിലേക്ക് കുതിച്ചു കൊണ്ടിരികുകയാണ് നമ്മുടെ വേളം . നാട്ടുരാജ്യങ്ങൾ പരസ്പരം കൊമ്പ് കോർക്കുമ്പോൾ ഓരോ പ്രദേശവും വ്യത്യസ്ത ചേരികളുടെ പക്ഷം ചേരുന്ന പതിവ് പണ്ടുമുണ്ടായിരിക്കാം, അങ്ങിനെയൊരു സാഹചര്യത്തിൽ ഒരു ചേരിയിലും പങ്കുചേരാതെ നിക്ഷ്പക്ഷത പുലർത്തിയത്‌ കൊണ്ടാവാം "ചേരി" ചേരാപുരം എന്ന പേര് വീണത്‌..
പിൽകാലത്ത് "ചേരി ചേരാപുരം" എന്ന പേര് ലോപിച്ച് വെറും ചേരാപുരമായി രൂപാന്തരപെട്ടതാവാം..
ചേരാപുരം അങ്ങിനെ ചേരി ചേരാതിരിക്കാൻ ചില ഭൂമിശാസ്ത്ര പരമായ കാരണങ്ങളുമുണ്ട്, അതിൽ പ്രധാനപ്പെട്ടതാണ് പ്രദേശത്തിന്റെ നാലുഭാഗവും കുന്നുകളാലും വയലേലകളാലും കുറ്റ്യാടി പുഴയാലും ചുറ്റപ്പെട്ട് മറ്റു പ്രദേശങ്ങളിൽ നിന്നും ഒറ്റപ്പെട്ട അവസ്ഥ..

ചേരാപുരത്തിലെ "പുരം" എന്നവാക്ക് ക്ഷേത്രങ്ങളെ അടിസ്ഥാനമാക്കി നിലനിന്നിരുന്ന പഴയകാല സാമൂഹിക വ്യെവസ്ഥയിലേക്ക് വിരൽ ചൂണ്ടുന്നു..

അതുപോലെ തന്നെ വിശാലമായ വയലേലകൾ സമ്ര്യുദ്ധമായ ഇന്നലകളിലേക്ക് വിരൽ ചൂണ്ടുന്നു, ചേരാപുരം പണ്ടുമുതലേ സ്വയം പാര്യാപ്തമായിരിക്കാം അതുകൊണ്ടാവാം ഏതെങ്കിലുമൊരു ചേരിയിൽ ചേരേണ്ട കാര്യം ചേരാപുരത്തിന് ഇല്ലാതെ പോയത്..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ