അത്തിമരത്തിൽ ചാഞ്ചാടും
തത്തപ്പെണ്ണേ പോരാമോ?
പവിഴക്കൂട്ടിന്നുള്ളിൽ ഞാൻ
പട്ടുകിടക്ക വിരിച്ചു തരാം.
തങ്കത്തളിക നിറച്ചും ഞാൻ
പാലും പഴവും തന്നീടാം,
പച്ചയുടുപ്പിൻ മേലെഞാൻ
ചോപ്പുടയാടകൾ അണിയിക്കാം.
പോരൂ പോരൂ ചങ്ങാതീ
പലപല കേളികളാടീടാം.
ഒന്നുരിയാടാതെന്തേ നീ
ഞാൻ ചോദിച്ചതു കേട്ടില്ലേ?
അത്തിമരം വിട്ടെന്നുടെ കൂട്ടിന്
വന്നില്ലെങ്കിൽ വേണ്ടില്ല.
വാനിൽ ചിറകുവിരുത്തിപ്പാറും
നിന്നിഷ്ടം നിൻസ്വാതന്ത്ര്യം.
നഹ് ല മോളു
മറുപടിഇല്ലാതാക്കൂതത്തമ്മ പെണ്ണ് വാനില്‍ നീന്തി തുടിച്ചോട്ടെ
കവിത ഒരുപാടിഷ്ടമായി കേട്ടോ
മറ്റു കൂട്ടുകാരോട് കഥയും നര്‍മ്മവും ഒക്കെ എഴുതാന്‍ പറയൂ
എന്നാലല്ലേ ബ്ലോഗിന് ഒരു പുതുമ വരൂ
'വോയ്സ് ഓഫ് ചേരാപുരം.യു.പി.എസ്' എന്ന ഈ ബ്ലോഗിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. നഫ്‌ല മോളുടെ കവിത വായിച്ചു. തത്തമ്മയോടുള്ള കിന്നാരം ഇഷ്ടായി. ഇതുപോലെയുള്ള ഒരു കവിത ഞാന്‍ കുട്ടിയായിരുന്നപ്പോള്‍ പഠിച്ചിരുന്നു. വരികള്‍ ശരിയാണോ എന്ന് ഓര്‍മയില്ല എന്നാലും വരികള്‍ ഇവിടെ കുറിക്കുന്നു.മോളുടെ ടീച്ചറോട് ചോദിച്ചാല്‍ ശരിയായ വരികള്‍ കിട്ടും.
മറുപടിഇല്ലാതാക്കൂ"ഒന്നാനാം കൊച്ചു തുമ്പി എന്റെ കൂടെ പോരുമോ നീ
നിന്റെ കൂടെ പോന്നാലോ എന്തെല്ലാം തരുമെനിക്ക്
കുളിക്കാനോ കുളം തരുവേന്‍ കളിക്കാനോ കളം തരുവേന്‍
ഇത്തിരിപ്പാന്‍ പൊന്‍ തടുക്കു ഇട്ടുണ്ണാന്‍ പൊന്‍ തളിക
കൈ കഴുകാന്‍ വെള്ളി കിണ്ടി കൈ തോര്‍ത്താന്‍ പുള്ളി പട്ട്"
നല്ല തത്തമ്മ കവിത.. ഇനിയും ഒരു പാട് എഴുതൂ..
മറുപടിഇല്ലാതാക്കൂകൊള്ളാം..ഇനിയും എഴുതുക...ആശംസകള്‍..
മറുപടിഇല്ലാതാക്കൂനല്ല താളം ഉള്ള തത്തമ്മ കവിത ...എല്ലാവര്ക്കും സ്വാതന്ത്ര്യമാണ് മറ്റെന്തിനെക്കാളും പ്രിയപ്പെട്ടത് ..നല്ലത് ചിന്തിക്കാനും നന്മ പ്രവര്‍ത്തിക്കാനും നല്ല ഭാരതീയനായി വളരുവാനും ഒക്കെ ഈ സ്വാതന്ത്ര്യം എല്ലാവരെയും പ്രാപ്തരാക്കട്ടെ .:)
മറുപടിഇല്ലാതാക്കൂഇനിയും എഴുതണേ ..:)
എന്തൊക്കെ പറഞ്ഞു കൊതിപ്പിച്ചിട്ടും തത്തമ്മ പവിഴക്കൂട്ടിലേക്ക് വന്നില്ല അല്ലേ... :)
മറുപടിഇല്ലാതാക്കൂനല്ല കവിത, ഇഷ്ടായിട്ടോ