ജന്മദിനം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌-----------------സയന 6എ


കൊച്ചുകുളത്തിൽ താമര പൂത്തു
ഒപ്പം കൂട്ടുകാർ പൂത്തുണർന്നു
ഇന്നാണല്ലോ ജന്മദിനം
താമരപ്പെണ്ണ് പിറന്നദിനം.

എന്തൊരു ചേലാണവളെന്നോ
ആരും കൊതിക്കുന്ന സുന്ദരിയാൾ
പൂത്തുമ്പികളും വണ്ടുകളും
കുഞ്ഞിനെ കാണാൻ വരവായി.

തവളച്ചാരും ഞണ്ടുകളും
ആടിപ്പാടി തരികിടതോം
മീനുകളും നീർക്കോലികളും
നീറ്റിൽ നീന്തി രസിക്കുന്നു.

താമരക്കുഞ്ഞിന്റെ തലിരിതളിൽ
പൂമ്പാറ്റ വന്നൊരു മുത്തമിട്ടു
കൊച്ചുകുളത്തിൽ കുഞ്ഞുപിറന്നതിൽ
എല്ലാവർക്കും സന്തോഷം


8 അഭിപ്രായങ്ങൾ:

 1. കുഞ്ഞു സയനയുടെ കുഞ്ഞി കവിത ഒരുപാടിഷ്ടായി ട്ടോ..

  മറുപടിഇല്ലാതാക്കൂ
 2. കൊച്ചു കൂട്ടുകാര്‍ക്ക് എന്റെ എല്ലാ ആശംസകളും നേരുന്നു..

  മറുപടിഇല്ലാതാക്കൂ
 3. എല്ലാ ആശംസകളും നേരുന്നു..ഒരുപാട് രസിച്ചു....കുഞ്ഞി കവിതളുടെ വരവായി.....കുഞ്ഞു സയന കുഞ്ഞി കവിത,,,,,,,

  മറുപടിഇല്ലാതാക്കൂ
 4. സയന മോളെ...അമ്പടി മിടുക്കി
  താമരയുടെ ജന്മദിനം ഉഷാറാക്കി

  മറുപടിഇല്ലാതാക്കൂ
 5. കവിത ഒത്തിരി ഇഷ്ടായിട്ടോ മോളൂ ....

  മറുപടിഇല്ലാതാക്കൂ
 6. ഇന്റിമേറ്റ് സ്റ്റ്രേഞ്ജെർ,സന്ദീപ്,ധനക്ര്യുതി,റഷീദ്,സങ്കൽ‌പ്പങ്ങൾ,ലിപിരഞ്ജു,സന്ദർശിക്കുകയും വായിക്കുകയും ചെയ്ത എല്ലാ ചേട്ടന്മാർക്കും ചേച്ചിമാർക്കും സ്സനേഹപൂർവ്വം സയനയുടേ നന്ദി

  മറുപടിഇല്ലാതാക്കൂ