പൂവാലനണ്ണാനോട്‌‌‌‌‌‌‌‌‌----------സവ്യശ്രീ.എം. 6എ


ഒരു കൊച്ചുമാമ്പഴം താഴെയിടൂ
കനിവുള്ള പൂവാലനണ്ണാനേ
പകരമായ് നാളെ ഞാൻ വന്നിടുമ്പോൾ
മധുരമായ് ഒരു പാട്ട് പാടിത്തരാം.

ഒരുപാട്നേരമായ് ഞാനിവിടെ
അഴകുള്ളൊരണ്ണാരക്കണ്ണനല്ലേ
അരുമക്കിടാവാണ് നീയെനിക്ക്
ഒരു നല്ല മാമ്പഴം തരികയില്ലേ?

ഉച്ചയ്ക്ക് കാറ്റൊന്നടിച്ചനേരം
തുരുതുരെ മാമ്പഴം വീണതാണ്
അവയൊക്കെ പിള്ളാര് കൊണ്ടു പോയി
ഒറ്റയൊരെണ്ണവും കിട്ടിയില്ല.
             
          സവ്യശ്രീ.എം.  6എ

4 അഭിപ്രായങ്ങൾ:

 1. പുതുതലമുറയുടെ കുഞ്ഞുമനസ്സിൽ വിരിയുന്ന ആശയങ്ങൾ ബൂലോകവായനക്കാരിലെത്തിക്കുവാനുള്ള ഈ സംരംഭത്തിന് എല്ലാവിധ ആശംസകളും...അതുപോലെ സവ്യശ്രീ എന്ന കൊച്ചു കലാകാരിക്കും പ്രത്യേക അഭിനന്ദനങ്ങൾ..

  മറുപടിഇല്ലാതാക്കൂ
 2. സവ്യശ്രീ - നല്ല ഒഴുക്കുള്ള വരികള്‍
  ഇനിയും എഴുതണം

  മറുപടിഇല്ലാതാക്കൂ
 3. നല്ല കവിത ഇഷ്ടായിട്ടോ മോളൂ ...
  (ഇത്ര ചെറിയ കുട്ടികള്‍ എത്ര നന്നായി എഴുതുന്നു ! അവരുടെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കാന്‍ ഇങ്ങനെ ഒരു ബ്ലോഗ്‌ തുടങ്ങാന്‍ സന്മനസ്സു കാണിച്ച എഡിറ്റർക്ക് അഭിനന്ദനങ്ങള്‍ ...)

  മറുപടിഇല്ലാതാക്കൂ