കള്ളക്കർക്കിടകം______അശ്വതി.കെ.കെ 6A


വെള്ളയുടുപ്പിട്ട കോഴിക്കുഞ്ഞേ
നിന്നെ കാണുവാൻ എന്തു ഭംഗി
പാൽ നുര പോലുള്ള നിന്റെ മേനി
നനയാതിരിക്കുവാൻ ശ്രദ്ധ വേണേ

ഒറ്റയ്ക്ക് മുറ്റത്തിറങ്ങിടൊല്ലേ
കാക്കക്കറുമ്പൻ കറങ്ങിടുന്നൂ
തള്ളയില്ലാതെ പുറത്തു പോയാൽ
റാഞ്ചുവാൻ കള്ളപരുന്തെത്തിടും

സൂക്ഷിച്ചു പോകണേ തൊടിയിലൊക്കെ
കുറുനരി വന്നാൽ കടിച്ചു തിന്നും
കൂരിരുട്ടാണെങ്ങും ഓര്‍മ്മ വേണം 
കാലമിതു കള്ളക്കർക്കിടകം.

              അശ്വതി.കെ.കെ

8 അഭിപ്രായങ്ങൾ:

  1. ആശ്വതികുട്ടി
    കവിത അടിപൊളിയായി വായിക്കാനും പാടികൊടുക്കാനും നല്ല രസമുണ്ട് മോളുട്ടീടെ വീട്ടില്‍ കോഴികുഞ്ഞുന്ടോ.
    പുതിയ പോസ്റ്റുകള്‍ വരുമ്പോള്‍ എല്ലാവര്ക്കും ഒരു മെയില്‍ അയക്കണേ. ഗൂഗിള്‍ ഫ്രെണ്ട് കണക്റ്റ് വഴി ഫോളോ ചെയ്ത എല്ലാവര്ക്കും മെയില്‍ അയക്കാന്‍ പറ്റും. പുതിയ കൂട്ടുകാരെ തേടിപ്പിടിച്ചു അവരെയും നമ്മുടെ കൂട്ടത്തില്‍ പെടുത്താന്‍ ശ്രദ്ധിക്കുമല്ലോ?

    മറുപടിഇല്ലാതാക്കൂ
  2. നല്ല കവിത ,ആത്മവിശ്വാസത്തോടെ എഴുതി.സാറിന്മാരുടെ അമിത കൈ കടത്തലുണ്ടൊ...
    ആശംസകള്‍........

    മറുപടിഇല്ലാതാക്കൂ
  3. കാതലായ ആശയത്തിനൊ കവിതയുടെ രൂപഘടനയ്ക്കൊ മാറ്റം വരാതെ ചെറിയ ചില മിനുക്കുകൾ ചെയ്തു തരാറുണ്ട്.അത് എഡിറ്ററുടെ ചുമതല മാത്രം. അമിതമായൊന്നും സാറന്മാർ കൈകടത്താറില്ല..റഷീദ്ക്കാ,ദ്ര്യുശ്യചേച്ചി,സങ്കല്പംചേട്ടൻ എല്ലാവർക്കും ഒത്തിരി നന്ദി. വീണ്ടും വരുമല്ലോ... സ്നേഹപൂർവ്വം അശ്വതി

    മറുപടിഇല്ലാതാക്കൂ
  4. തീരച്ചയായും. മോള്‍ നന്നായി വീണ്ടും എഴുതൂ...
    ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  5. structure of poeam is better instinct of creativity is seen every imagination of the matter. assalay molu....

    മറുപടിഇല്ലാതാക്കൂ
  6. മക്കളെ കുറിച്ചുള്ള അമ്മമാരുടെ വേവലാതികളും ആശങ്കകളും മനസ്സില്‍ തോടും വിധം ഭംഗിയായി എഴുതിയ കുഞ്ഞി കവിത ഇഷ്ടപ്പെട്ടു ..നല്ല നല്ല കവിതകള്‍ ഇനിയും എഴുതുമല്ലോ ...കൂട്ടുകാരുടെ ഈ ബ്ലോഗില്‍ കൂടുതല്‍ വായനക്കാര്‍ എത്താന്‍ വേണ്ടത് ചെയ്യുന്നുണ്ട് കേട്ടോ :)

    മറുപടിഇല്ലാതാക്കൂ
  7. കവിത ഒത്തിരി ഇഷ്ടായിട്ടോ മോളൂ ...

    മറുപടിഇല്ലാതാക്കൂ