പാവം ഹൃദയം______അനർഘ. 6എ


കടവക്കത്തൊരപ്പൂപ്പൻ
പട്ടിണികൊണ്ടു വലഞ്ഞല്ലോ
തണുപ്പുകൊണ്ടാ പാവം വൃദ്ധൻ
വിറച്ചു കൊണ്ടു കിടക്കുന്നു

അദ്ദേഹത്തിനു ഭക്ഷിക്കാൻ
ഭക്ഷണമാരും നൽകീല
വിശപ്പുകൊണ്ടാ പാവം മർത്ത്യൻ
മരണത്തിൻ പടിവാതിൽക്കൽ

പെട്ടന്നാരോ അദ്ദേഹത്തിന്
പഴങ്ങൾ കൊണ്ടുകൊടുത്തല്ലൊ
ആർത്തിയിൽ മുഴുവൻ ഭക്ഷിച്ചപ്പോൾ
ആരാരേയും കണ്ടീല

അകലെ നിന്നൊരു കുഞ്ഞപ്പോൾ
വയസ്സനെ നോക്കി ചിരിതൂകി
പാവമയാളുടെ ഹൃദയത്തിൽ
ആനന്ദത്തിൻ നദിയൊഴുകി

             അനർഘ. 6എ 

4 അഭിപ്രായങ്ങൾ:

 1. അന്ഘ മോളാണോ അപ്പുപ്പന് ഭക്ഷണം കൊടുത്തത്

  മറുപടിഇല്ലാതാക്കൂ
 2. നന്മയും നിഷ്കളങ്കത യും ഉള്ള കവിത ...കുറച്ചു ഗദ്യവും കയറി വന്നു ..പക്ഷെ അവസാന നാലുവരി ശരിക്കും ഇഷ്ടപ്പെട്ടു ..അതില്‍ ഒരു താളവും ലയവും കവിതയും ശ്രുതിയും സംഗതിയും എല്ലാം ഉണ്ട് ,,അഭിനന്ദനങ്ങള്‍ ,,,:)

  മറുപടിഇല്ലാതാക്കൂ
 3. അജ്ഞാതന്‍2011, ജൂലൈ 29 3:34 AM

  thanuppu mattan
  puthappu kooti
  kutanju nalku,
  nirmale nee..........

  മറുപടിഇല്ലാതാക്കൂ
 4. good and beautiful song anargha.I LOVE YOUR SONG.ALL
  THE BEST...

  മറുപടിഇല്ലാതാക്കൂ