ബ്ലോഗ് രചനകളിൽ അച്ചടി മഷി പുരണ്ടപ്പോൾ

ഈ ബ്ലോഗിൽ നേരത്തെ പ്രസിദ്ധീകരിച്ച കവിത വർത്തമാനം പത്രത്തിൽ വന്നപ്പോൾ 
മാർച്ച് 8 ന് ശ്രീ കുരീപ്പുഴ  പ്രകാശനം ചെയ്ത മുഹസിനത്ത് സാഫിയയുടെ കവിതാസമാഹാരം ”നിലാവ്”
സാഫിയയുടെ കിട്ടണ്ണി എന്ന കുട്ടിക്കവിത ”വർത്തമാനം“ പത്രത്തിൽ 

കുയിൽനാദം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌..........................--------------------------------“ ............ നവനീത് കൃഷ്ണൻ...................6ബി


കുയിൽനാദം

കൂ കൂ കൂ കൂ കുയിലമ്മേ
നിൻ ചുണ്ടിൽ മധുസ്വരമാരെഴുതീ?
എന്തൊരു മധുരം നിൻ ഗാനം
കുളിരുകയാണെന്നകതാരം.
നിൻ സംഗീതം എൻ ഗീതത്തിൽ
പകരുകയില്ലേ പൂങ്കുയിലേ
നിൻ മണിനാദം കേൾക്കാനൊത്തിരി
കൊതിയാണെന്നും കുയിലമ്മേ
കൂ കൂ കൂ കൂ കുയിലമ്മേ
നിൻ ചുണ്ടിൽ മധുസ്വരമാരെഴുതി?

Kureeppuzha Sreekumar


  • വളരെയേറെ സന്തോഷം.അന്നത്തെ മീറ്റിംഗ് നന്നായോ?
    ബ്ലോഗ്‌ ശ്രദ്ധിച്ചു.നല്ല പരിശ്രമം.അഭിനന്ദനങ്ങള്‍.

യാത്രയയപ്പും കവിതാ പ്രകാശനവും


യാത്രയയപ്പും കവിതാ പ്രകാശനവും
Posted on: 08 Mar 2012


കക്കട്ടില്‍: വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള യാത്രയയപ്പും ശിഷ്യരുടെ കവിതാ സമാഹാരങ്ങളുടെ പ്രകാശനവും സംഘടിപ്പിച്ചു.

ചേരാപുരം യു.പി. സ്‌കൂളില്‍നിന്ന് വിരമിക്കുന്ന അധ്യാപകരായ എം.നാരായണന്‍, വി. പങ്കജം എന്നിവര്‍ക്കുള്ള യാത്രയയപ്പിനോടനുബന്ധിച്ചാണ് ഇവരുടെ ശിഷ്യരായ പവിത്രന്‍ തീക്കുനി, മുഹസിനത്ത് സാഫിയ എന്നിവരുടെ കവിതാ സമാഹാരങ്ങള്‍ പ്രകാശനം ചെയ്തത്. സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥിയായ പവിത്രന്‍ തീക്കുനിയുടെ 'നിലവിളിക്കുന്ന്' സ്‌കൂളിലെ ഏഴാംതരം വിദ്യാര്‍ഥി മുഹസിനത്ത് സാഫിയുടെ 'നിലാവ്' എന്നീ സമാഹാരങ്ങള്‍ കുരീപ്പുഴ ശ്രീകുമാര്‍ പ്രകാശനം ചെയ്തു. മാണിക്കോത്ത് ബഷീര്‍, എന്‍.കെ. കാളിയത്ത് എന്നിവര്‍ ഏറ്റുവാങ്ങി.

പരിപാടിയോടനുബന്ധിച്ച് നടന്ന കവിയരങ്ങ് പവിത്രന്‍ തീക്കുനി ഉദ്ഘാടനം ചെയ്തു. കടമേരി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പി.സോമനാഥന്‍, ടി.അഹമ്മദ്, പി.എം. ഷിജിത്ത്, ബി.കെ. സത്യനാഥന്‍ എന്നിവര്‍ സംസാരിച്ചു. യാത്രയയപ്പ് സമ്മേളനം വേളം ഗ്രാമപ്പഞ്ചായത്ത്പ്രസിഡന്റ് കെ.സി.സല്‍മ ഉദ്ഘാടനം ചെയ്തു. എന്‍. പ്രഭാവതി, പി.പി.വിജയന്‍, കെ.പി.എ. റഹീം എന്നിവര്‍ സംസാരിച്ചു.