രാപ്പകല്‍ അദ്ധ്വാനിക്കുന്ന ഒരു കര്‍ഷകനായിരുന്നു കേശവന്‍ .കൃഷിയെ തന്റെ മക്കളെക്കാള്‍ സ്നേഹിച്ചിരുന്നവനായിരുന്നു കേശു . ഇദ്ദേഹത്തിനു രണ്ടു മക്കള്‍ ഉണ്ട്. രഘുവും രാമുവും . തന്നെപ്പോലെ രണ്ടു പേരും അദ്ധ്വാനിച്ചു ജീവിക്കണം എന്നായിരുന്നു കേശുവിന്റെ ആഗ്രഹം .എന്നാല്‍ മൂത്ത മകന്‍ രഘു അച്ഛന്റെ വഴി പിന്തുടരാന്‍ ഇഷ്ടപ്പെട്ടില്ല .അതില്‍ കേശു ഏറെ സങ്കടപ്പെട്ടു .ഇളയ മകന്‍ രാമു കൃഷിയോട് താത്പര്യം പ്രകടിപ്പിക്കുകയും അദ്ധ്വാനിക്കുകയും ചെയ്തു .ജീവിതം ആഘോഷിച്ചു തീര്‍ക്കാനായിരുന്നു കേശുവിനു ഇഷ്ടം .കൃഷി ചെയ്യുന്നവരെ അയാള്‍ക്ക് പുച്ഛമായിരുന്നു .
ഒരു ദിവസം കേശു വയലില്‍ പണി എടുക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ ഭാര്യ ജാനു ഓടിക്കൊണ്ട് വന്നു പറഞ്ഞു ," നമ്മുടെ അലമാരയില്‍ വെച്ച പണം കാണാനില്ല ."
" എന്ത് ഞാന്‍ ദിവസങ്ങളായി കൃഷിയിടം വാങ്ങാന്‍ സ്വരുക്കൂട്ടിയ പണം കാണാന്‍ ഇല്ലെന്നോ? " കേശുവിനു തല ചുറ്റുന്നത് പോലെ തോന്നി .അന്ന് രഘു വീട്ടില്‍ എത്തിയില്ല.അവര്‍ ഒരുപാടു തിരഞ്ഞു.രഘുവിനെ ഒരിടത്തും കണ്ടെത്താന്‍ ആയില്ല.
ദിവസങ്ങള്‍ മാസങ്ങള്‍ കടന്നു പോയി .അങ്ങനെ ഒരു ദിവസം ആരോ വാതിലില്‍ മുട്ടുന്നത് കേട്ടാണ് ജാനു വാതില്‍ തുറന്നത് .ഒരു ഭിക്ഷക്കാരന്‍ ! ആകെ മുഷിഞ്ഞു നാറിയ വേഷം.വല്ലതും കൊടുക്കാന്‍ ജാനു അകത്തേക്ക് പോയി . അവള്‍ അകത്തേക്ക് കയറുമ്പോള്‍ "അമ്മേ" എന്നൊരു വിളി .." ഞാന്‍..ഞാന്‍ രഘുവാണ്.അപ്പോഴേക്കും രാമുവും കേശുവും ജോലി കഴിഞ്ഞു വന്നു. നിങ്ങള്‍ എനിക്ക് മാപ്പ് തരൂ എന്ന് പറഞ്ഞു രഘു കേശുവിനെയും രാമുവിനെയും കെട്ടിപ്പിടിച്ചു ." മോഷ്ടിച്ച പണം കൊണ്ടു ആഘോഷിക്കാന്‍ പോയ ഞാന്‍ പണം തീര്‍ന്നതോടെ പട്ടിണിയിലായി.അതോടെ എനിക്ക് ഒരു കാര്യം മനസ്സിലായി .അദ്ധ്വാനിച്ചു ജീവിച്ചാലേ സ്വസ്ഥമായും സന്തോഷമായും ഉറങ്ങാന്‍ കഴിയൂ എന്ന് " ഇത് കേട്ടതോടെ കേശുവിനു സന്തോഷമായി.അവര്‍ എല്ലാവരും പിന്നീട് അദ്ധ്വാനിച്ചു കൃഷി ചെയ്തു ജീവിച്ചു.
ഷെഫിന്‍ഗഫൂര്‍ 6A
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ