കുഞ്ഞാട്____സഫ്ന അബ്ദുല്‍ കരീം 6A


വീട്ടിലുണ്ടൊരു കുഞ്ഞാട്
കിങ്ങിണികെട്ടിയ കുഞ്ഞാട്
തുള്ളിച്ചാടും കുഞ്ഞാട്
പുള്ളിയുടുപ്പുള്ളവളാണ്.

തള്ളയ്ക്കൊപ്പമുറങ്ങീടും
തള്ളഎണീറ്റാൽ എഴുനേൽക്കും
തള്ളയ്ക്കൊപ്പം മേഞ്ഞീടും
തള്ളയോടൊപ്പം കളിയാടും.

ഓമനയാണീ കുഞ്ഞാട്
സുന്ദരിയായൊരു കുഞ്ഞാട്
അമ്മ വിളിച്ചതു കേട്ടെന്നാൽ
ഓടി വരുന്നൊരു കുഞ്ഞാട്.

കൂട്ടിൻ മുകളിൽ കേറീടും
കുസ്യുതിത്തരമുള്ളവളാണ്
ഓടിച്ചാടും നേരത്ത്
വീണതു കണ്ടോ മുറ്റത്ത്.
                                സഫ്ന അബ്ദുല്‍ കരീം 6A

6 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍2011, ജൂലൈ 26 1:49 PM

    കൊള്ളാം മോളെ..... :))

    മറുപടിഇല്ലാതാക്കൂ
  2. സഫ്നെ ...കൊച്ചു കള്ളീ ..നല്ല കവിതയൊക്കെ തന്നെ ,,പക്ഷെ ഇതിലെ നാലാമത്തെ വരി കുറെ വര്ഷം മുന്‍പ് ഈ അങ്കിള്‍ പഠിച്ച മലയാളം കവിതയിലും ഉണ്ടായിരുന്നതാണ് ...ആ കവിത ഇങ്ങനെ യാണ്
    മേരിക്കുണ്ടൊരു കുഞ്ഞാട്
    മേനി കൊഴുത്തൊരു കുഞ്ഞാട്
    പാല്‍നുര പോലെ വെളുത്താട്
    പഞ്ഞി കണക്കു മിനുത്താട് :)
    എന്താ ഇങ്ങനെ ഒരു കവിത കേട്ടിട്ടുണ്ടോ ? ഇനി സഫ്നയുടെ കവിതയും അങ്കിള്‍ പഠിച്ച മേരിയുടെ കുഞ്ഞാടിന്റെ കവിതയും തമ്മില്‍ ഒന്ന് താരതമ്യം ചെയ്തു നോക്കിയേ :)

    മറുപടിഇല്ലാതാക്കൂ
  3. രമേശ് അങ്കിൾ, ഈ ആ‍ട് ആ പഴയ ആടല്ല. പത്തിരുപത് കൊല്ലം മുമ്പുള്ള അത് ചത്തു കാണില്ലേ. മനപ്പൂർവ്വമല്ല കേട്ടോ.മുമ്പ് കേട്ടിട്ടുണ്ടാവാം.ആ ഓർമ്മ കൊണ്ട് തോന്നിയതായിരിക്കാം.ഏതായാലും അങ്കിളിന്റെ കുഞ്ഞാടിനെ എനിക്ക് വേണ്ട..ഇപ്പോൾ നോക്കൂ.പാൽനുര തുടച്ചു കളഞ്ഞു.ഹായ്!! നല്ല പുള്ളികൾ!!! ഇപ്പോൾ എന്തു ചന്തം .ഏതായാലും ഈ സംഭവം ആരോടും പറയല്ലേ.തെറ്റ് ചൂണ്ടിക്കാണിച്ചതിന് നന്ദി.. സ്നേഹാദരങ്ങളോടെ, സഫ്ന

    മറുപടിഇല്ലാതാക്കൂ
  4. കൊള്ളാം ഇഷ്ടായിട്ടോ... പിന്നെ ഈ കവിത വായിച്ചപ്പോ പണ്ട് പഠിച്ച കവിതയോട് സാമ്യം തോന്നിയത് പറഞ്ഞല്ലോ ... ഇനിയുള്ള എഴുത്തുകളില്‍ അത് ശ്രദ്ധിക്കണേ...

    മറുപടിഇല്ലാതാക്കൂ
  5. രാവിലെ തന്നെ കുഞ്ഞാടും എത്തിയല്ലോ.
    സഫനമോളൂ കുഞ്ഞാടിനെ കുറുനരി പിടിക്കാതെ നോക്കണേ.
    കൂടുതല്‍ കൂടുതല്‍ നന്നാക്കി ഏഴുതു സ്ഫ്ന.
    എഴുത്തില്‍ തെറ്റിച്ചാല്‍ രമേഷങ്കില്‍ ചൂരലുമായി വരും

    മറുപടിഇല്ലാതാക്കൂ