മഴച്ചന്തം----------------------------------ശാദിയ നസ്രിന്‍ 6A

മഴച്ചന്തം                             ----ശാദിയ നസ്രിന്‍  6A
ചറ  പറ ചറ പറ പെയ്യുന്നു മഴ 
കേള്‍ക്കാനെന്തോരിമ്പം, 
തുള്ളിക്കൊരു കുടമായ് പെയ്യുന്നു 
കാണാനെന്തൊരു ചന്തം.

കോരി ചൊരിയും മഴയത്തങ്ങനെ
പാടിപ്പാടിപ്പോകാം,    
മഴയത്താടിപ്പാടിപ്പോകെ 
കുളിരണിയുന്നു നമ്മള്‍ . 
--------------------------------------------------------------------------------------------------
നിദ്രയാണ് മുത്തശ്ശി                   ----ശാദിയ നസ്രിന്‍  6A  


ഓര്‍മ്മകളില്‍ മോണകാട്ടി ചിരിതൂകും മുത്തശ്ശി,
ഓമനിക്കാന്‍ കൈകള്‍ നീട്ടുമെന്റെ പ്രിയ മുത്തശ്ശി.
സ്നേഹത്തിന്‍ നിറകുടമായ് താരാട്ടിന്‍ ഈണവുമായ്,
എന്നുമകതാരിലെത്തും എന്റെ പൊന്നുമുത്തശ്ശി.
വാത്സല്യ തേന്‍ ചുരത്തും കൊതിയൂറും കഥകള്‍ ചൊല്ലി
ഞാനുറങ്ങാന്‍ കാത്തിരിക്കുമെന്നുമെന്റെ  മുത്തശ്ശി.
മറവിതന്‍ നീര്‍ക്കയത്തില്‍ ആഴ്ന്നിടാത്ത ചിത്രമായി
നിത്യവുമെന്‍  മാനസത്തില്‍ നിദ്രയാണ് മുത്തശ്ശി.

3 അഭിപ്രായങ്ങൾ:

 1. ബ്ളോഗ് കുട്ടികള്‍ക്ക് അവരുടെ രചനകള്‍ ഉള്‍പ്പെടുത്തിയതില്‍ നന്ദി
  ബഷീര്‍ മാണിക്കോത്ത്

  മറുപടിഇല്ലാതാക്കൂ
 2. gr8 work, wish you all the best. may this blog help to produce some new talents.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ശാദിയ നസ്രിൻ2012, നവംബർ 4 9:35 PM

   നന്ദി...പോസ്റ്റ് വായിച്ചതിനും അഭിപ്രായം എഴുതിയതിനും

   ഇല്ലാതാക്കൂ