സ്നേഹമാണമ്മ ---------------------------------------------------------Haripriya 6A

സ്നേഹമാണമ്മ ദൈവമാമ്മ 
മക്കള്‍ക്ക്‌ സാന്ത്വനമമ്മ.
അമ്മതന്‍ താരാട്ട് പാട്ടില്‍ വഴിയുന്നു 
സ്നേഹത്തിന്‍ തേന്‍ മലര്‍ ത്തുള്ളി.
മക്കള്‍ക്ക്‌ വഴികാട്ടുമമ്മ
നന്മ ചൊരിയുന്നോരമ്മ.
*     *      *       *        *       *        *
                      മഴ പെയ്യുമ്പോള്‍ 

മാമല മുകളില്‍ മഴ പെയ്യുമ്പോള്‍ 
തവളകള്‍ തുള്ളി ചാടുന്നു ,
മയിലുകള്‍ നര്‍ത്തനമാടുന്നു 
കുയിലുകള്‍ പാടി രസിക്കുന്നു .

പൂക്കള്‍ വിടര്‍ന്നൊരു താഴ്വാരത്തില്‍ 
മഴ മഴ പെരുമഴ പെയ്യുമ്പോള്‍ 
മലയണ്ണാനിന്നുത്സവമായ് 
മഴയത്തോടി കളിയാട്ടം .

1 അഭിപ്രായം:

  1. കൊച്ചു കവിതയാണെങ്കിലും മനൊഹരമായിട്ടുണ്ട്....അഭിനന്ദനങള്

    മറുപടിഇല്ലാതാക്കൂ