തെന്നല്‍

n
തെന്നല്‍ ----- മുഹ്സിനത് സാഫിയ
ഇലയിലും തളിരിലും പൂവിലും പരിമളം
 പേറി പറക്കുന്ന തെന്നലല്ലേ ?
അങ്കണത്തില്‍ കളിയാടുന്ന പൈതലിന്‍ 
കൂടെ കളിക്കുവാന്‍ വന്നതല്ലേ?
മാലോകര്‍ക്കെല്ലാം കുളിര് ചൊരിഞ്ഞു നീ 
എങ്ങോട്ട് പോകുന്നു പൂന്തെന്നലെ?
ആകാശ പൊയ്കയില്‍ ആടിക്കളിക്കുന്ന 
അമ്പിളി മാമനെ കണ്ടുവോ നീ?

************************************


                          മഴ പെയ്തിറങ്ങുമ്പോള്‍ 
 ആകാശ ഗോളങ്ങള്‍ കൂട്ടിമുട്ടി  
മഴമേഘമെല്ലാം തണുത്തുറഞ്ഞു 
വസുധയ്ക്കാനന്ദമേകിടാനായ് 
പേമാരി പെരുമഴ പെയ്തിറങ്ങി .

തവളക്കുട്ടനു നൃത്തമാടാന്‍ 
മീനുകള്‍ക്കുത്സാഹമേകിടാനായ് 
തോടു കരകവിഞ്ഞൊഴുകിടെണം 
മഴ മഴ പേമഴ പെയ്തിടെണം .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ