പാടും പൈങ്കിളി----------------------------------------------------------വിഷ്ണുവിജയൻ&മുഹമ്മദ് റിസാൽ 7D

->
പാടും പൈങ്കിളി 
കഥകള്‍ നിരവധി പാടും പൈങ്കിളി 
തത്ത പെണ്ണേ ചൊല്ലാമോ? 
മാമല നാടിന്‍ മണമൂറുന്നൊരു
സത്കഥയോരോന്നോതാമോ?

പാടൂ പാടൂ കഥയോരോന്നും 
കനിവൂറും തേന്‍ മൊഴിയാലെ,
അമ്പിളിമാമനുദിക്കും മേട്ടിലെ 
പുകിലുകളൊക്കെ പറയാമോ? 

മരതകറാണീ നിന്‍ മൃദുകവനം 
കരളില്‍ കുളിര് നിറയ്ക്കുന്നു.
കാടുകള്‍ ഉള്ളൊരു മാമല നാട്ടിന്‍ 
ചേലുകള്‍ ഒന്നായ് ചൊല്ലാമോ?

കഥയൊഴുകട്ടെ ഹൃത്തില്‍ നിന്നും 
പൈമ്പാലോഴുകും നിറവോടെ,
പുളകിത മാനസരയീടട്ടെ
കഥ കാത്തീടും കുഞ്ഞുങ്ങൾ. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ