കഥ :നല്ല കൂട്ടുകാര്‍ ----------------------------------------------------അശ്വന്ത്.ടി 6A

നല്ല കൂട്ടുകാര്‍
രാമുവും ടോമി എന്ന നായയും നല്ല കൂട്ടുകാര്‍ ആയിരുന്നു .രാമു എവിടെ പോകുമ്പോഴും ടോമിയും കൂടെ പോകും .രാമു സ്കൂളില്‍ പോകുന്നത് ടോമിക്ക് സങ്കടമാണ് .വൈകുന്നേരം വരെ ടോമി കാത്തിരിക്കും . 
   ഒരു ദിവസം  ഇവര്‍ രണ്ടു പേരും വീട്ടിനടുത്തുള്ള കായല്‍ തീരത്ത് കൂടെ നടക്കുമ്പോള്‍ രാമു കാലു വഴുതി കായലിലേക്ക് വീണു . ഇത് കണ്ടു ടോമി കുളത്തിലേക്ക്‌ ചാടി .ബഹളം കേട്ട് ആളുകള്‍ വന്നു രാമുവിനെ രക്ഷിച്ചു .പക്ഷെ ടോമിയെ രക്ഷിക്കാനായില്ല .രാമു ഏറെ നാള്‍ ദുഖിച്ചു .എല്ലാ വര്‍ഷവും ടോമി മരിച്ച ദിവസം രാമു ടോമിയുടെ ശവക്കല്ലറയ്ക്ക്   മുകളില്‍ പുഷ്പാര്‍ച്ചന നടത്തും .
                                                                          
                                                                                                                   അശ്വന്ത്.ടി 6A
      

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ