പൂക്കാലം


പൂക്കാലം --------------------ബിനീഷ [പൂര്‍വ്വവിദ്യാര്‍ത്ഥി ]

നിന്നില്‍ മിന്നിയതിന്നലെയെന്നുടെ ,
ഓര്‍മ്മകളാകും കുഞ്ഞോളങ്ങള്‍ ;
എന്നില്‍ വാര്‍ന്നത്‌ സൌരഭമൂറും
ജന്മാന്തര സൌഹൃദ ബന്ധങ്ങള്‍ .

പലകുറി വന്നു പല നിനവുകളില്‍
മന്ത്രമൃദു സ്വന പല്ലവിയായി ,
മനതാരിനകം കോള്‍മയിര്‍ കൊണ്ടൂ
പൊന്നുഷ ദീപ്തി പ്രഭയുമണിഞ്ഞു .

പല താലങ്ങളെടൂത്ത പ്രഭാതം
ഇനിയും നിന്നെ പൂജിക്കാനായ്
താലം കയ്യിലെടുത്തുലയൂതും
ശാന്തിമൃദുസ്മിത മന്ത്രമുരയ്ക്കും .

പൂക്കാലം പുഞ്ചിരിതൂകുമ്പോള്‍
കര്‍ക്കിടകത്തെ കാലമെടുക്കും
നനവായ്‌ ,നിനവായ്‌ ,പൊന്നിന്‍ ചിങ്ങ -

പ്പുലരിയില്‍ ഭേരി മുഴക്കും നമ്മള്‍ .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ