സ്വപ്നാലയം------അഞ്ജുശ്രീ…5എ





 മോഹങ്ങൾ പൂവിടും സ്വപ്നാലയം,
ഒത്തിരിയിഷ്ടമീ വിദ്യാലയം.
പുത്തൻ കുടയും ബാഗുമായി,
കൂട്ടുകാരെല്ലാം ഓടിയെത്തും.
എന്തൊരു സുഖമാണിവിടെയെന്നോ,
പൂവുകൾ പുഞ്ചിരി തൂകി നിൽക്കും.
മാവുകൾ പ്ലാവുകൾ നെല്ലിമരങ്ങൾ-
അങ്കണത്തെ ആരാമമാക്കി.
നെൽ‌പ്പാടങ്ങൾ നിരന്നുകാണാം
കുന്നും പുഴയും ദൂരെയുണ്ട്.
ഇതു ഞങ്ങൾക്കുള്ളൊരു കേളീഗൃഹം
എല്ലാം ചേർന്നൊരു സ്വർഗ്ഗാലയം.
പൂവുകൾ, പൂവുകൾ പോലെ ഞങ്ങൾ-
ക്കാരാമമാണീ വിദ്യാലയം.

11 അഭിപ്രായങ്ങൾ:

  1. അഞ്ച് എ യിലെ അഞ്ജു ശ്രീ,,, നല്ല രസമുണ്ടല്ലോ കുഞ്ഞു കവിത,ഇനിയും എഴുതണം കേട്ടോ,
    പിന്നേയ് അഞ്ജു ശ്രീ നല്ല സുന്ദരികുട്ടിയാണല്ലോ ..
    സ്നേഹത്തോടെ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സന്തോഷം...കവിത വായിച്ചതിലും അഭിപ്രായം എഴുതിയതിലും

      ഇല്ലാതാക്കൂ
  2. മറുപടികൾ
    1. സന്തോഷം...കവിത വായിച്ചതിലും അഭിപ്രായം എഴുതിയതിലും

      ഇല്ലാതാക്കൂ
  3. വളരെ നന്നായിട്ടുണ്ട്‌.
    ആശംസകൾ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അഞ്ജുശ്രീ.ടി എസ്2012, ജൂലൈ 28 10:20 AM

      കവിത വായിച്ചതിലും അഭിപ്രായം എഴുതിയതിലും സന്തോഷം..

      ഇല്ലാതാക്കൂ
  4. ഒരു വട്ടം കൂടിയാ തിരു മുറ്റത്തെത്തുവാന്‍ മോഹം..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അഞ്ജുശ്രീ.ടി എസ്2012, ജൂലൈ 28 10:22 AM

      കവിത വായിച്ചതിലും സന്തോഷം.. അഭിപ്രായം എഴുതിയതിലും സന്തോഷം.

      ഇല്ലാതാക്കൂ
  5. നല്ല കവിത അഞ്ചു മോളെ ...
    ഇനിയും എഴുതൂ ...
    ഭാവുകങ്ങള്‍ ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അഞ്ജുശ്രീ.ടി എസ്2012, ജൂലൈ 29 1:12 AM

      കവിത വായിച്ചതിലും അഭിപ്രായം എഴുതിയതിലും സന്തോഷം.

      ഇല്ലാതാക്കൂ
  6. വായിച്ച് വളരുക.എഴുതിമുന്നേറുക..ആശംസകൾ

    മറുപടിഇല്ലാതാക്കൂ