നെറ്റിപ്പട്ടം കെട്ടി വരുന്നൂ അമ്പട വലിയൊരു ഗജവീരൻ.
തലയിൽ മുത്തുക്കുടയും ചൂടി
അമ്പോ വലിയൊരു പെരുവയറൻ.
കാലുകൾ തൂണായ് ഉള്ളവനേ
കാനനമെല്ലാം കണ്ടവനേ
പൊണ്ണത്തടിയാ കണ്ണെന്തേ
കടുകിൻമണി പോൽ ചെറുതായി?
വെള്ളക്കൊമ്പും തുമ്പിക്കരവും
നിന്നെക്കാണാൻ എന്തു രസം
നിന്മേൽ സവാരി ചെയ്തീടാൻ
എന്നുമെനിക്കൊരു കൊതിയുണ്ടേ.
ആരതിയുടെ ആനക്കവിത കൊള്ളാം... നല്ല ഭാവനയുണ്ട്..
മറുപടിഇല്ലാതാക്കൂനന്ദി വൈശാഖേട്ടാ...
ഇല്ലാതാക്കൂആനയുടെ സ്വഭാവം പലപ്പോഴും ശരിയല്ല. സൂക്ഷിക്കണം. നല്ല കവിത. വീണ്ടും എഴുതണം. ആശംസകള്‍.
മറുപടിഇല്ലാതാക്കൂആനയും കടലും എത്ര കണ്ടാലും കൊതി തീരാത്തതാണ്.
ഇല്ലാതാക്കൂനിന്മേലൊന്നു കയറീടാൻ
മറുപടിഇല്ലാതാക്കൂഎന്നുമെനിക്കൊരു കൊതിയുണ്ടേ
നിന്മേലൊന്നു കയറീടാൻ
ഇല്ലാതാക്കൂഎന്നുമെനിക്കൊരു കൊതിയുണ്ടേ>>>>> ഇതിൽ വല്ല കുഴപ്പവും ഉണ്ടോ?
ആരതിമോളുടെ ആനക്കവിത നല്ല ആന ചന്ദം തോന്നി .. നന്നായിട്ടുണ്ട് ഇനിയും എഴുതണം .. ആശംസകള്‍.
മറുപടിഇല്ലാതാക്കൂ