മാനത്തെത്തീ മഴവില്ല്
അഴകു വിടർത്തും മഴവില്ല്.
ഏഴഴകിന്നോളി മഴവില്ല്
പുഞ്ചിരി തൂകും മഴവില്ല്
മാനത്തുള്ളൊരു കൊട്ടാരത്തിൽ
രാജകുമാരി മഴവില്ല്.
സ്വപ്നകവാടം തുറന്നു നൽകീ
സുന്ദരിയാമീ മഴവില്ല്.
നിറങ്ങളേഴും ചാലിച്ചെഴുതീ
വർണ്ണ മനോഹരമാം ചിത്രം.
കുഞ്ഞുകിനാവിൻ വാതിൽപ്പടിയിൽ
സ്വാഗതമോതും മഴവില്ല്.
ഹായ് എനിക്കിഷ്ടായി.. നല്ല കവിത മോളൂസേ..
മറുപടിഇല്ലാതാക്കൂമഴവില്ലും മയിൽപ്പീലിയും മഞ്ചാടിക്കുരുവും എത്രയെഴുതിയാലും തീരാത്ത വിഷയങ്ങളാ..
ഇനിയുമിനിയും എഴുതൂട്ടോ..
കണ്ണൻ @ സാർ, എന്റെ കവിത വായിച്ചതിനും അഭിപ്രായം എഴുതിയതിനും നന്ദി......
ഇല്ലാതാക്കൂനിറങ്ങളേഴും ചാലിച്ചെഴുതീ
മറുപടിഇല്ലാതാക്കൂവർണ്ണ മനോഹരമാം ചിത്രം.മഴവില്ലുകള്‍ വിരിയട്ടെ ഇനിയുമിനിയും ....:))
നിറങ്ങളേഴും ചാലിച്ചെഴുതീ
മറുപടിഇല്ലാതാക്കൂവർണ്ണ മനോഹരമാം ചിത്രം.കുഞ്ഞി മഴവില്ലുകള്‍ വിരിയട്ടെ ഇനിയുമിനിയും ....:))
മനോഹരമായ മഴവില്ലിനെ എത്ര വര്‍ണിച്ചാലും മതിയാവില്ല ,, നല്ല കവിത അഭിനന്ദനങ്ങള്‍ ..
മറുപടിഇല്ലാതാക്കൂ