സ്വപ്നാലയം------അഞ്ജുശ്രീ…5എ
മോഹങ്ങൾ പൂവിടും സ്വപ്നാലയം,
ഒത്തിരിയിഷ്ടമീ വിദ്യാലയം.
പുത്തൻ കുടയും ബാഗുമായി,
കൂട്ടുകാരെല്ലാം ഓടിയെത്തും.
എന്തൊരു സുഖമാണിവിടെയെന്നോ,
പൂവുകൾ പുഞ്ചിരി തൂകി നിൽക്കും.
മാവുകൾ പ്ലാവുകൾ നെല്ലിമരങ്ങൾ-
അങ്കണത്തെ ആരാമമാക്കി.
നെൽപ്പാടങ്ങൾ നിരന്നുകാണാം
കുന്നും പുഴയും ദൂരെയുണ്ട്.
ഇതു ഞങ്ങൾക്കുള്ളൊരു കേളീഗൃഹം
ഇതു ഞങ്ങൾക്കുള്ളൊരു കേളീഗൃഹം
എല്ലാം ചേർന്നൊരു സ്വർഗ്ഗാലയം.
പൂവുകൾ, പൂവുകൾ പോലെ ഞങ്ങൾ-
ക്കാരാമമാണീ വിദ്യാലയം.
പൂമ്പാറ്റ…. അഞ്ജന.പി.എം..5എ
ഒളിച്ചിരിക്കും പൂമ്പാറ്റ
കുണുങ്ങി വന്ന് പൂവിന്നുള്ളിലെ
പൂന്തേനുണ്ണും പൂമ്പാറ്റ.
നല്ലൊരു മഞ്ഞയുടുപ്പിട്ട്
പാറിരസിക്കും പൂമ്പാറ്റ
ഒപ്പം പാറി രസിക്കാനായ്
കൂടെ ഞാനും പോന്നോട്ടെ?
ഒത്തിരിയൊത്തിരി പൂന്തേനും
പൂമ്പൊടിയും ഞാൻ തന്നീടാം
കുഞ്ഞിച്ചിറകാൽ പാറും കുഞ്ഞിനു
പുത്തനുടുപ്പും നൽകീടാം
സുന്ദരിയാമെൻ ചങ്ങാതീ
എന്തൊരു ചേലാ കണ്ടീടാൻ!
അമ്മമഴ……………….അഞ്ജുശ്രീ.TS....5th std:A
മുത്തുകൾ വാരി വിതറിടും പോലെ
മുറ്റത്ത് വീഴും മഴത്തുള്ളികൾ
പലപല തുള്ളികൾ തുരുതുരെയങ്ങനെ
പെരുമഴ പേമഴയാകുന്നു.
ആയിരമായിരം തുള്ളികൾ വീഴുന്ന
മുറ്റം സമുദ്രമായ് തീരുന്നു.
കാറ്റിനോടൊപ്പം കിതയ്ക്കുന്നൂ-മഴ
കുട്ടികൾക്കൊപ്പം കളിക്കുന്നു.
കൂട്ടിന്നു കുളിരു വന്നെത്തുന്നു,
ഇടിമിന്നലാർത്തു ചിരിക്കുന്നു,
തോടും കുളവും നിറയുന്നു
തുള്ളിക്കൊരു കുടം പെയ്യുന്നു.
വറ്റിവരണ്ട വയലിലൂടെ
കുളിർമഴ അമൃതമായ് ഒഴുകിടുന്നു.
എന്റെ മനസ്സിലും അമ്മയായീ മഴ
സ്നേഹ വാത്സല്യം ചൊരിഞ്ഞിടുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)