മിണ്ടാട്ടമില്ലേ? ¬¬¬¬¬¬¬¬¬¬¬¬--------------------------ശ്രദ്ധ ശ്രീധരൻ…..5th std:A


ചെക്കിപ്പൂവിലിരിക്കുന്ന തുമ്പീ,
പൂ നുള്ളി വാനിൽ പറക്കുന്ന തുമ്പീ,
നീയെന്റെ കൂടെ വരില്ലേ,
എന്നോട് മിണ്ടാട്ടമില്ലേ?

ചെന്താമരനിറപ്പീലി വിടർത്തി,
പുഞ്ചവിളയുന്ന പാഠത്ത് പോകാം,
കൊമ്പുള്ള കൊമ്പനെ കാണാം,
മയിലാട്ടം കണ്ടു രസിക്കാം.

കൂ കൂ പാടുന്ന കുയിലുകളുണ്ട്,
അണ്ണാരക്കണ്ണന്റെ തുള്ളാട്ടമുണ്ട്,
നീയെന്റെ കൂടെ വരില്ലേ,
എന്നോട് മിണ്ടാട്ടമില്ലേ?

വയർനിറയെത്തേൻ മധുരം നുണയാം,
വഴിനീളെയൊരോ കഥകൾ പറയാം,
എന്നോട് കൂട്ടായ് വരില്ലേ,
എന്നോട് മിണ്ടാട്ടമില്ലേ?

12 അഭിപ്രായങ്ങൾ:

 1. തുമ്പിയും ,അന്നരക്കന്നനും ,തവളയും ,പൂച്ചയും ..ബാല്യത്തിലെ മിണ്ടാതെ മിണ്ടുന്ന കൂട്ടുകാര്‍ !!!

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ശ്രദ്ധ2012, ജൂൺ 18 7:22 AM

   നന്ദി.പോസ്റ്റ് വായിച്ചതിനും അഭിപ്രായത്തിനും..സസ്നേഹം

   ഇല്ലാതാക്കൂ
 2. നല്ല കവിത. ധാരാളം എഴുതുക. അക്ഷരത്തെറ്റ് വരാതെ നോക്കുക. ആശംസകള്‍.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ശ്രദ്ധ2012, ജൂൺ 18 7:17 AM

   നന്ദി.അഭിപ്രായത്തിനും,തെറ്റ് ചൂണ്ടിക്കാണിച്ചതിനും..സസ്നേഹം

   ഇല്ലാതാക്കൂ
 3. ശ്രദ്ധ മോള്‍ക്ക്‌ അഭിനന്ദനങ്ങള്‍ ,, നല്ല കവിത ഇനിയും എഴുതുക ..നന്മകള്‍ നേരുന്നു ..

  മറുപടിഇല്ലാതാക്കൂ
 4. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 5. പദ്യം നന്നായിട്ടുണ്ടല്ലോ മോളെ

  മറുപടിഇല്ലാതാക്കൂ
 6. നന്നായിട്ടുണ്ട് ശ്രദ്ധമോളേ.. ഒരുപാട് ഇഷ്ടമായി.. ഇനിയും എഴുതൂട്ടോ..

  മറുപടിഇല്ലാതാക്കൂ
 7. മറുപടികൾ
  1. ശ്രദ്ധ2012, ജൂൺ 27 6:15 AM

   ഞാൻ അരൂർ അല്ല. പൂളക്കൂൽ ആണ്. പിന്നെ എന്റെ പോസ്റ്റ് വായിച്ചതിനും അഭിപ്രായത്തിനും നന്ദി

   ഇല്ലാതാക്കൂ