മാവിൻ കൊമ്പിൽ തത്തമ്മ,
പാറിനടക്കും തത്തമ്മ,
പച്ചനിറത്തിൽ തത്തമ്മ,
ചെഞ്ചുണ്ടുള്ളൊരു തത്തമ്മ.
നെൽക്കതിർ കൊത്താൻ പാറിവരും,
കതിരുമെടുത്ത് പറന്നീടും,
കുഞ്ഞുങ്ങൾക്കതു നൽകീടും,
കൂട്ടിലുറങ്ങും തത്തമ്മ.
കാണാനെന്തോരഴകന്നോ,
കണികണ്ടീടാൻ കൊതി തോന്നും,
കവണയിലതിനെ കൊല്ലല്ലേ,
കളമൊഴിയാണേ തത്തമ്മ.
കവണയിലതിനെ കൊല്ലല്ലേ,
മറുപടിഇല്ലാതാക്കൂകളമൊഴിയാണേ തത്തമ്മ.!! തത്തയെ പറ്റി എത്രകുട്ടികവിതകള്‍ ഉണ്ട് ഇതുവരെ എഴുതപ്പെട്ടത് ഒരുപാടു ,ഓരോ കുട്ടിക്കും ഒരു തത്ത കവിത ഉണ്ടാകും ,ഇതും ഒരു മനോഹരമായ തത്തകവിത
കൊള്ളാം കേട്ടോ അഞ്ജുക്കുട്ടീ
മറുപടിഇല്ലാതാക്കൂ