മിന്നു എന്നാണ് അവളുടെ പേര്. അവൾ രണ്ടാം ക്ലാസിലാണ്. അതൊരു മഴക്കാലം. ഒരു ദിവസം അവൾ സ്കൂളിൽ പോകുമ്പോൾ ഒരു കോടമഴ പാഞ്ഞെത്തി. അവൾക്ക് കുട ഇല്ലായിരുന്നു. സ്കൂളിൽ എത്തുമ്പോൾ അവൾ ആകെ നനഞ്ഞു കുതിർന്നിരുന്നു. പുസ്തകങ്ങളും നനഞ്ഞു പോയി. ടീച്ചർ കുടയെടുക്കാത്തതിനു വഴക്ക് പറഞ്ഞു. .മഴ കാരണം അവളുടെ അച്ഛനു കുറേ ദിവസമായിട്ട് പണിയൊന്നുമില്ല. അതിപ്പോൾ ടീച്ചറോട് പറയുന്നതെങ്ങനെ? അവൾക്ക് അച്ഛനെക്കുറിച്ചോർത്തപ്പോൾ സങ്കടമായി. പണിക്ക് പോയാൽ ഒന്നാമത്തെ ദിവസം തന്നെ കുട വാങ്ങിത്തരാമെന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്. അവളോട് കരഞ്ഞു പോയി. ടീച്ചർ അവളെ അടുത്തു വിളിച്ചു. ചേർത്തു നിർത്തിയിട്ട് തല ടവ്വൽ കൊണ്ട് തുവർത്തിക്കൊടുത്തു. ടീച്ചർ ചോദിച്ചു, മോൾക്ക് കുടയില്ല, അല്ലേ? അതു ടീച്ചർക്കെങ്ങനെ മനസ്സിലായെന്ന് അവൾ അത്ഭുതപ്പെട്ടു. അതു ചോദിക്കുമ്പോൾ ടീച്ചറും കരയുന്നുണ്ടായിരുന്നു. പാവം ടീച്ചർ! ടീച്ചർക്കും കുടയില്ലേ?
നല്ല കുഞ്ഞു കഥ ,ആശംസകള്‍
മറുപടിഇല്ലാതാക്കൂസാർ, കുഞ്ഞു കഥ വായിച്ചതിനും അഭിപ്രായത്തിനും നന്ദി.
ഇല്ലാതാക്കൂകുറഞ്ഞ വരികളിലൂടെ ആ സങ്കടമഴ നനയിച്ചു മിടുക്കി ...
മറുപടിഇല്ലാതാക്കൂസാർ, കുഞ്ഞു കഥ വായിച്ചതിനും അഭിപ്രായത്തിനും നന്ദി.
ഇല്ലാതാക്കൂകുറച്ചു വാക്കുകളിലൂടെ ഒത്തിരിക്കാര്യം പറഞ്ഞല്ലോ . മിടുക്കി . കൂടുതല്‍ വായിക്കുക .ചുറ്റുപാട് നിരീക്ഷിക്കുക . കുറച്ചു എഴുതുക ......
മറുപടിഇല്ലാതാക്കൂthank u jayachandran sir
ഇല്ലാതാക്കൂമിടുക്കിക്കുട്ടി. നല്ല എഴുത്ത്, നല്ല ശൈലി. നന്നായിവരട്ടെ
മറുപടിഇല്ലാതാക്കൂനന്ദി അജിത് സാർ, പോസ്റ്റ് വായിച്ചതിനും അഭിപ്രായം എഴുതിയതിനും..ഇനിയും വരുമല്ലോ....
ഇല്ലാതാക്കൂനല്ല കുഞ്ഞു കഥ അനുശ്രീ മോള്‍ക്കും അഭിനനദനങ്ങള്‍ .
മറുപടിഇല്ലാതാക്കൂനന്ദി സാർ,ഇനിയും വരുമല്ലോ....
ഇല്ലാതാക്കൂഹാ.. മനോഹരം....ഒരുപാടിഷ്ടമായി...
മറുപടിഇല്ലാതാക്കൂഇനിയുമിനിയും എഴുതൂ മോളൂസ്..
നന്ദി സാർ..വീണ്ടും വരുമല്ലോ,.....
ഇല്ലാതാക്കൂHAI,ANJU NALLA KADHA.AMMUCHECHI
മറുപടിഇല്ലാതാക്കൂ