അമ്മമഴ……………….അഞ്ജുശ്രീ.TS....5th std:A

 മുത്തുകൾ വാരി വിതറിടും പോലെ
മുറ്റത്ത് വീഴും മഴത്തുള്ളികൾ
പലപല തുള്ളികൾ തുരുതുരെയങ്ങനെ
പെരുമഴ പേമഴയാകുന്നു.

ആയിരമായിരം തുള്ളികൾ വീഴുന്ന
മുറ്റം സമുദ്രമായ് തീരുന്നു.
കാറ്റിനോടൊപ്പം കിതയ്ക്കുന്നൂ-മഴ
കുട്ടികൾക്കൊപ്പം കളിക്കുന്നു.

കൂട്ടിന്നു കുളിരു വന്നെത്തുന്നു,
ഇടിമിന്നലാർത്തു ചിരിക്കുന്നു,
തോടും കുളവും നിറയുന്നു
തുള്ളിക്കൊരു കുടം പെയ്യുന്നു.

വറ്റിവരണ്ട വയലിലൂടെ
കുളിർമഴ അമൃതമായ് ഒഴുകിടുന്നു.
എന്റെ മനസ്സിലും അമ്മയായീ മഴ
സ്നേഹ വാത്സല്യം ചൊരിഞ്ഞിടുന്നു.13 അഭിപ്രായങ്ങൾ:

 1. ഒരുപാടൊരുപാട് ഇഷ്ടമായി മോളൂസേ.. ഇനിയും എഴുതൂ..
  പലപല തുള്ളികൾ തുരുതുരെയങ്ങനെ
  പെരുമഴ പേമഴയാകട്ടേ!!!!!!

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അനുശ്രീ.ടി.എസ്2012, ജൂലൈ 13 6:25 PM

   പരിഗണയ്ക്ക് ഒരുപാട് സ്നേഹം

   ഇല്ലാതാക്കൂ
 2. ദാഹനീരിനായ്‌ കേഴുന്നു ഹൃത്തടം.
  കവിത ഇഷ്ടമായി. ധാരാളം വായിക്കുക.നന്നായി എഴുതുക.ആശംസകള്‍.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അഞ്ജുശ്രീ.ടി എസ്2012, ജൂലൈ 13 6:26 PM

   പരിഗണയ്ക്ക് ഒരുപാട് സ്നേഹം

   ഇല്ലാതാക്കൂ
 3. അമ്മമഴ കൊള്ളാം മോളു..ഒരുപാട് എഴുതണം കേട്ടോ

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അഞ്ജുശ്രീ.ടി എസ്2012, ജൂലൈ 13 6:26 PM

   പരിഗണയ്ക്ക് ഒരുപാട് സ്നേഹം

   ഇല്ലാതാക്കൂ
 4. ഒരുപെരുമഴ പെയ്തുതോര്‍ന്നതനുഭവിച്ചു.. മിടുക്കിക്കുട്ടി ഇനിയുമെഴുതുക...

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അഞ്ജുശ്രീ.ടി എസ്2012, ജൂലൈ 13 6:27 PM

   പരിഗണയ്ക്ക് ഒരുപാട് സ്നേഹം

   ഇല്ലാതാക്കൂ
 5. അമ്മ മഴയെ അതിമനോഹര വരിമഴയില്‍ കുറിച്ചു....

  മറുപടിഇല്ലാതാക്കൂ
 6. ജയചന്ദ്രന്‍ മൊകേരി2012, ജൂലൈ 15 6:10 AM

  ഒരു മഴത്തുള്ളിയില്‍ പ്രപഞ്ചം കാണുക ! ഒരു കവിക്ക്‌ അതിനു കഴിയും ..... മോള്‍ മഴത്തുള്ളികിലുക്കത്തില്‍ നിന്നും സമുദ്ര ഗര്ജനത്തിലേക്ക് കടന്നല്ലോ ! നിന്റെ കുഞ്ഞുമനസ്സിലെ കാഴ്ചയില്‍ ചേതോഹരം ....വീണ്ടും എഴുതൂ ... എന്റെ കൂട്ടുകാരന്‍ മണിമാസ്റര്‍ അവിടെ വഴികാട്ടിയായി ഉണ്ടല്ലോ................

  മറുപടിഇല്ലാതാക്കൂ
 7. കുഞ്ഞി മുത്തുകള്‍ പൊഴിയട്ടെ ഇനിയും ഇനിയും ..........

  മറുപടിഇല്ലാതാക്കൂ
 8. നല്ല വരികള്‍ നല്ല ഭാവന.... അഭിനന്ദനങ്ങള്‍ .....

  മറുപടിഇല്ലാതാക്കൂ