മയിലിനോട്…….സാനിയ എസ് നാണു .5എപീലിവിടർത്തി നൃത്തവുമാടി
തുള്ളിതുള്ളിയിതെങ്ങോട്ടാ?
കാടുകൾ മേടുകൾ കയറിയിറങ്ങാൻ
ഒട്ടും പേടി നിനക്കില്ലേ?

മാനത്തങ്ങനെ പാറിരസിക്കാൻ
നിനക്ക് തീരെ കൊതിയില്ലേ?
പലപല പക്ഷികൾ പാറുംവാനിൽ
നിനക്കുമൊരുനാൾ പോകണ്ടേ?1 അഭിപ്രായം:

 1. മാനം പീലിയി,ലൊളിപ്പിച്ചൂ ഞാൻ
  കാണുന്നില്ലേയതിൻ ഭംഗി
  വാനം നോക്കിപ്പോന്നോരൊക്കെ
  മാനക്കേടാൽ പോയീടുന്നു

  ആശംസകൾ

  മറുപടിഇല്ലാതാക്കൂ