ഓണം എങ്ങനെ വന്നെത്തും?...അഞ്ജുശ്രീ.ടി.എസ്…5എ   
ചറപറചറപറ വീഴേണം
ഉണ്ണിക്കയ്യുകൾ നനയേണം,
തുമ്പപൂമഴ പെയ്യുമ്പോൾ
എന്തൊരു രസമാ കണ്ടീടാൻ!
മുറ്റത്തെത്തും മഴവെള്ളത്തിൽ
കളിവള്ളങ്ങൾ ഒഴുക്കേണം
തവളക്കുട്ടനു രസമിളകാൻ
നർത്തകിയായ് മഴയെത്തേണം.
ആളുകൾ മഴയിൽ കുളിരേണം,
കുടയിൽനിന്നു വിറക്കേണം.
വഴിയിലെ വെള്ളം കാലാൽ ചിതറാൻ
പിള്ളേർ തുരുതുരെയോടേണം.
പുത്തൻ കുടയും ചൂടിക്കൊണ്ട്
സ്കൂളിൽ ഞങ്ങൾ പോയില്ല,
തിമർത്തു പെയ്യും മഴയില്ല,
ഇനി തുമ്പച്ചെടികൾ കിളുർക്കില്ല!
ഓണത്തപ്പനെ വരവേൽക്കാൻ
ചെടികൾ കുളിർക്കെ നനയ്ക്കണ്ടേ
പൂവുകൾ വിടരാച്ചിങ്ങത്തിൽ
ഓണം എങ്ങനെ വന്നെത്തും?