വാനിൻ പുഞ്ചിരി ------മുഹസിനത്ത് സാഫിയ....7എ


മാനത്തെത്തീ മഴവില്ല്
 അഴക് തുടിക്കും മഴവില്ല്  
പലനിറമുള്ളൊരു മഴവില്ല്
ഏഴഴകുള്ളൊരു മഴവില്ല് .
വർണ്ണക്കുടകൾ നിവർത്തീടും
 പ്രഭതൂകുന്നൊരുമഴവില്ല്
എന്തൊരു രസമാ മഴവില്ല്
 വാനിലണഞ്ഞൊരു മഴവില്ല് . 
കണ്ടാലാർക്കും കൊതിതോന്നും
വാനിൻ പുഞ്ചിരി മഴവില്ല് !

മുഹസിനത്ത് സാഫിയ....7എ

സഹായം-------------------------------------------സഫരിയ. .6എ


കുഞ്ഞിപ്പൂച്ചേ എങ്ങോട്ടാ
ഒറ്റയ്ക്കാണോ നിൻ യാത്ര?
ഒറ്റ്യ്ക്കെങ്ങും പോവല്ലേ
ആപത്തെങ്ങുമൊളിപ്പുണ്ട്.

വെക്കം വെക്കം പോയ്ക്കോളൂ
വീട്ടിലെ വഴിയെ നടന്നോളൂ
നിന്നെത്തേടി നടപ്പാവും
കണ്ണീർ തൂകിക്കൊണ്ടമ്മ.

എന്നുടെ കൂടെപ്പോരുന്നോ,
അമ്മയ്ക്കരികിൽ കൊണ്ടുവിടാം.
അമ്മയ്ക്കരിലണഞ്ഞാലോ
പേടിക്കാതെയിരുന്നീടാം.