കുരുവിയും വണ്ടും *******************************വിഷ്ണുവിജയൻ 7ഡിവണ്ട്:  കുഞ്ഞിക്കുരുവീ ചങ്ങാതീ
      എങ്ങോട്ടേക്ക് ഗമിക്കുന്നു?
കുരുവി: പൂവുകൾ കാണാം തേൻ നുകരാം
       പൂന്തോട്ടത്തിൽ പോകുന്നു?
വണ്ട്:  പൊന്നേ,മുത്തേ തേൻ കുടമേ
      ഞാനും കൂടെ പോരട്ടേ ?
കുരുവി: നിന്നെ കൂടെ കൂട്ടാം ഞാൻ
       എന്തുതരും നീ പ്രതിഫലമായ് ?
വണ്ട്:  മൂളിപ്പാടാം കഥ പറയാം,
      ആകാശത്തിൻ കഥ പറയാം,
      അമ്പിളിമാമനിരിക്കും മേട്ടിലെ
      കേൾക്കാക്കഥകൾ പറഞ്ഞീടാം.
കുരുവി: എന്നാൽ വെക്കം പോന്നോളൂ,
       എൻ ചിറകേറിയിരുന്നോളൂ.     

ഓണം വരുമ്പോൾ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌--------------------------------സവ്യശ്രീ 6എ
ഓണം വന്നോണം വന്നോണം വന്നേ
തിരുവോണം വന്നല്ലോ കൂട്ടുകാരേ
പൂക്കളിറുക്കണ്ടേ പൂക്കളം തീർക്കണ്ടേ
ഓണക്കോടിയുടുത്തിടേണ്ടേ
ഊഞ്ഞാലു കെട്ടണ്ടേ പാട്ടുകൾ പാടണ്ടേ
ആടിത്തിമിർത്തുരസിച്ചിടേണ്ടേ
ഓണം വന്നോണം വന്നോണം വന്നേ
തിരുവോണം വന്നല്ലോ കൂട്ടുകാരേ