സാമൂഹ്യശാസ്ത്രം

എൻഡൊസൾഫാൻ {നാടകം}  രചന: അമാനറഷീദ് & സഫ.കെ                                                                          (കർട്ടൻ ഉയരുന്നു. എൻഡൊസൾഫാൻ വിരുദ്ധബാനറുമായി കുറച്ച് ചെറുപ്പക്കാർ വേദിയിലേക്ക്.)
സമരക്കാർ: എൻഡൊസൾഫാൻ നിരോധിക്കുക. മനുഷ്യജീവൻ രക്ഷിക്കുക.

( കിതച്ചുകൊണ്ട് ഒരാൾ ഓടി വരുന്നു)
ബാബു: തെക്കേവീട്ടിലെ ഗോപാലേട്ടൻ മരിച്ചു.എൻഡോസൾഫാൻ കാരണം വന്ന അസുഖം മൂലമാണത്രെ.
(ആൾക്കൂട്ടത്തിൽ ഒരു പൊട്ടിക്കരച്ചിൽ.അതു മരിച്ച ആളുടെ മകൻ ചന്ദ്രൻ ആണ്.)
ചന്ദ്രൻ: എന്ത്!! അഛ്ചൻ മരിച്ചെന്നോ? എന്റീശ്വരാ?
(അയാൾ തളർന്നു വീഴുന്നു)
ആൾക്കൂട്ടത്തിൽ ഒരാൾ: വേഗം വരൂ..ഒരാൾ കൂടി പോയി
ചന്ദ്രൻ: അച്ഛൻ പോയി . ആരയിരിക്കും ഇനി അടുത്ത ഇര ?
ബാബു: ഇതിങ്ങനെ വിട്ടാൽ പറ്റില്ല.നമുക്ക് സമരം ചെയ്യണം. സർക്കാരിന്റെ ശ്രദ്ധയുണർത്തണം.മിക്ക രാജ്യങ്ങളും ഇതു നിരോധിച്ചു..എന്നിട്ടും നമുക്കെന്തെ ഇത്ര മടി?
(സമരം ആരംഭിച്ചു)
ചന്ദ്രൻ: ഇത്രയൊക്കെ ആയിട്ടും സർക്കാർ വക വെയ്ക്കുന്നില്ലല്ലൊ?
ബാബു: പന്നിയെക്കര രാജന്റെ ഭാര്യ പ്രസവിച്ചു.മകനൊ മകളൊ എന്നറിയുന്ന രൂപത്തിലല്ല കുട്ടി. ഭാര്യയും കുഞ്ഞും ബാക്കിയില്ല.
( സമരം ശക്തമാകുന്നു)
ജനക്കൂട്ടം: (ആർത്തലയ്ക്കുന്നു) സമരം ചെയ്യും സമരം ചെയ്യും മരണം വരെയും സമരം ചെയ്യും.എൻഡോസൾഫാൻ വേണ്ടേ വേണ്ട..
( എല്ലയിടത്തും പ്രതിഷേധം കത്തിപ്പടരുന്നു.)

* * * * * * * * * * *
രംഗം 2

ബാബു: മോനെ..ഇന്നത്തെ പത്രം കണ്ടോ?
മകൻ: ഉമ്മറത്തുണ്ട്.
ബാബു: നോക്കെടാ…സർക്കാർ എൻഡോസൾഫാന്റെ ഉപയോഗം നിരോധിച്ചു..
മകൻ: നമ്മൾ വിജയിച്ചു അച്ഛാ..മാരകമായ ആ വിഷം ഇനി നമുക്ക് വേണ്ട….ബോലൊ ഭാരത് മാതാ കി ജയ്…
ജനക്കൂട്ടം ആർത്തു വിളിക്കുന്നു: ഭാരത് മാതാ കി ജയ്                                                                                                                

3 അഭിപ്രായങ്ങൾ: