മിന്നാമ്മിന്നി………………………….വൈഷ്ണവി.പി…6 സി

മിന്നുംചെറുതരി പൊന്നല്ല,
പവിഴക്കല്ലുകളതുമല്ല.
മിന്നിമിനുങ്ങും മിന്നാമ്മിനുങ്ങ്
കൺചിമ്മുന്നൂ മാനത്ത്.

ഇത്തിരിയുള്ളൊരു മുത്താണ്
ഒത്തിരി നന്മകൾ ചെയ്യുന്നു.
തന്നാലാവും വെട്ടം നൽകി
ഭൂവിതു ശോഭനമാക്കുന്നു.

4 അഭിപ്രായങ്ങൾ:

 1. അന്നാരക്കന്നനും തന്നാലായത് എന്ന പറച്ചില്‍ ഓര്‍മവരുന്നു നല്ല കവിത !

  മറുപടിഇല്ലാതാക്കൂ
 2. തന്നാലാവും വെട്ടം നൽകി
  പൊന്നാക്കുന്നെൻ മലയാളത്തെ ...

  ആശംസകൾ

  മറുപടിഇല്ലാതാക്കൂ
 3. വൈഷ്ണവിക്കുട്ടീ ,മിന്നി മിന്നി തെളിയൂ .
  ഇനിയുമിനിയും എഴുതണം.

  മറുപടിഇല്ലാതാക്കൂ
 4. വൈഷ്ണവികുട്ടിയുടെ മിന്നാമിന്നി നന്നായി.ഇനിയും എഴുതണം

  മറുപടിഇല്ലാതാക്കൂ