വോയ്സ് ഓഫ് ചേരാപുരം .യു .പി .സ്കൂൾ
വോയ്സ് ഓഫ് ചേരാപുരം .യു .പി .സ്കൂൾ
പഴയ മദിരാശി സംസ്ഥാനത്തിലെ മലബാർ ജില്ലയിൽ കുറുമ്പ്രനാട് താലൂക്കിലെ അംശമാണ് വേളം . ഈ പ്രദേശത്തിന് വേളം എന്ന പേര് വന്നതെങ്ങിനെയാണെന്നു അറിയണ്ടേ ? അതെ നിരവധി കൃഷിയിടങ്ങളും വയലുകളും ഇവിടെ ഉള്ളതിനാൽ കൃഷിയിടങ്ങൾ എന്നർഥം വരുന്ന "വിളയിടങ്ങൾ എന്ന പദത്തിൽ നിന്നാണ് "വേളം" എന്ന പേര് ഈ ഗ്രാമത്തിനു ലഭിച്ചത് .
ചേരാപുരം ചേരമാൻ പെരുമാളുടെതായിരുന്നു എന്നും പറഞ്ഞു കേൾക്കുന്നുണ്ട് . സാമൂതിരി രാജവംശത്തിനു ഇവിടെ ഭരണാധികാരം ഉണ്ടായിരുന്നു എന്നും പറയപ്പെടുന്നു . തളിയും തളിയിൽ ശിവ ക്ഷേത്രവും ഇതിലേക്ക് വിരൽ ചൂണ്ടുന്നു . സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളുടെയും രാഷ്ട്രീയ യുവ ജന സംഘടനകളുടെയും ഒറ്റപെട്ട ചില വ്യക്തികളുടെയും വേളം ഇന്ന് ആര്ജിച്ച സാംസ്കാരിക മുന്നേറ്റത്തിന്റെ പൈതൃകം .
നിരവധി കുന്നിൻ പ്രദേശങ്ങളും വയലുകളും വേളത്തിന്റെ മനോഹാരിത ചൂണ്ടികാണിക്കുന്നവയാണ് . വിദ്യാഭ്യാസ രംഗം , വ്യാവസായിക രംഗം , കാർഷിക രംഗം , ആരോഗ്യമേഖല എന്നിവയിൽ മുന്നേറ്റത്തിലേക്ക് കുതിച്ചു കൊണ്ടിരികുകയാണ് നമ്മുടെ വേളം . നാട്ടുരാജ്യങ്ങൾ പരസ്പരം കൊമ്പ് കോർക്കുമ്പോൾ ഓരോ പ്രദേശവും വ്യത്യസ്ത ചേരികളുടെ പക്ഷം ചേരുന്ന പതിവ് പണ്ടുമുണ്ടായിരിക്കാം, അങ്ങിനെയൊരു സാഹചര്യത്തിൽ ഒരു ചേരിയിലും പങ്കുചേരാതെ നിക്ഷ്പക്ഷത പുലർത്തിയത് കൊണ്ടാവാം "ചേരി" ചേരാപുരം എന്ന പേര് വീണത്..
പിൽകാലത്ത് "ചേരി ചേരാപുരം" എന്ന പേര് ലോപിച്ച് വെറും ചേരാപുരമായി രൂപാന്തരപെട്ടതാവാം..
ചേരാപുരം അങ്ങിനെ ചേരി ചേരാതിരിക്കാൻ ചില ഭൂമിശാസ്ത്ര പരമായ കാരണങ്ങളുമുണ്ട്, അതിൽ പ്രധാനപ്പെട്ടതാണ് പ്രദേശത്തിന്റെ നാലുഭാഗവും കുന്നുകളാലും വയലേലകളാലും കുറ്റ്യാടി പുഴയാലും ചുറ്റപ്പെട്ട് മറ്റു പ്രദേശങ്ങളിൽ നിന്നും ഒറ്റപ്പെട്ട അവസ്ഥ..
ചേരാപുരത്തിലെ "പുരം" എന്നവാക്ക് ക്ഷേത്രങ്ങളെ അടിസ്ഥാനമാക്കി നിലനിന്നിരുന്ന പഴയകാല സാമൂഹിക വ്യെവസ്ഥയിലേക്ക് വിരൽ ചൂണ്ടുന്നു..
പിൽകാലത്ത് "ചേരി ചേരാപുരം" എന്ന പേര് ലോപിച്ച് വെറും ചേരാപുരമായി രൂപാന്തരപെട്ടതാവാം..
ചേരാപുരം അങ്ങിനെ ചേരി ചേരാതിരിക്കാൻ ചില ഭൂമിശാസ്ത്ര പരമായ കാരണങ്ങളുമുണ്ട്, അതിൽ പ്രധാനപ്പെട്ടതാണ് പ്രദേശത്തിന്റെ നാലുഭാഗവും കുന്നുകളാലും വയലേലകളാലും കുറ്റ്യാടി പുഴയാലും ചുറ്റപ്പെട്ട് മറ്റു പ്രദേശങ്ങളിൽ നിന്നും ഒറ്റപ്പെട്ട അവസ്ഥ..
ചേരാപുരത്തിലെ "പുരം" എന്നവാക്ക് ക്ഷേത്രങ്ങളെ അടിസ്ഥാനമാക്കി നിലനിന്നിരുന്ന പഴയകാല സാമൂഹിക വ്യെവസ്ഥയിലേക്ക് വിരൽ ചൂണ്ടുന്നു..
ഓണം എങ്ങനെ വന്നെത്തും?...അഞ്ജുശ്രീ.ടി.എസ്…5എ
ചറപറചറപറ വീഴേണം
ഉണ്ണിക്കയ്യുകൾ നനയേണം,
തുമ്പപൂമഴ പെയ്യുമ്പോൾ
എന്തൊരു രസമാ കണ്ടീടാൻ!
മുറ്റത്തെത്തും മഴവെള്ളത്തിൽ
കളിവള്ളങ്ങൾ ഒഴുക്കേണം
തവളക്കുട്ടനു രസമിളകാൻ
നർത്തകിയായ് മഴയെത്തേണം.
ആളുകൾ മഴയിൽ കുളിരേണം,
കുടയിൽനിന്നു വിറക്കേണം.
വഴിയിലെ വെള്ളം കാലാൽ ചിതറാൻ
പിള്ളേർ തുരുതുരെയോടേണം.
പുത്തൻ കുടയും ചൂടിക്കൊണ്ട്
സ്കൂളിൽ ഞങ്ങൾ പോയില്ല,
തിമർത്തു പെയ്യും മഴയില്ല,
ഇനി തുമ്പച്ചെടികൾ കിളുർക്കില്ല!
ഓണത്തപ്പനെ വരവേൽക്കാൻ
ചെടികൾ കുളിർക്കെ നനയ്ക്കണ്ടേ
പൂവുകൾ വിടരാച്ചിങ്ങത്തിൽ
ഓണം എങ്ങനെ വന്നെത്തും?
സ്വപ്നാലയം------അഞ്ജുശ്രീ…5എ
മോഹങ്ങൾ പൂവിടും സ്വപ്നാലയം,
ഒത്തിരിയിഷ്ടമീ വിദ്യാലയം.
പുത്തൻ കുടയും ബാഗുമായി,
കൂട്ടുകാരെല്ലാം ഓടിയെത്തും.
എന്തൊരു സുഖമാണിവിടെയെന്നോ,
പൂവുകൾ പുഞ്ചിരി തൂകി നിൽക്കും.
മാവുകൾ പ്ലാവുകൾ നെല്ലിമരങ്ങൾ-
അങ്കണത്തെ ആരാമമാക്കി.
നെൽപ്പാടങ്ങൾ നിരന്നുകാണാം
കുന്നും പുഴയും ദൂരെയുണ്ട്.
ഇതു ഞങ്ങൾക്കുള്ളൊരു കേളീഗൃഹം
ഇതു ഞങ്ങൾക്കുള്ളൊരു കേളീഗൃഹം
എല്ലാം ചേർന്നൊരു സ്വർഗ്ഗാലയം.
പൂവുകൾ, പൂവുകൾ പോലെ ഞങ്ങൾ-
ക്കാരാമമാണീ വിദ്യാലയം.
പൂമ്പാറ്റ…. അഞ്ജന.പി.എം..5എ
ഒളിച്ചിരിക്കും പൂമ്പാറ്റ
കുണുങ്ങി വന്ന് പൂവിന്നുള്ളിലെ
പൂന്തേനുണ്ണും പൂമ്പാറ്റ.
നല്ലൊരു മഞ്ഞയുടുപ്പിട്ട്
പാറിരസിക്കും പൂമ്പാറ്റ
ഒപ്പം പാറി രസിക്കാനായ്
കൂടെ ഞാനും പോന്നോട്ടെ?
ഒത്തിരിയൊത്തിരി പൂന്തേനും
പൂമ്പൊടിയും ഞാൻ തന്നീടാം
കുഞ്ഞിച്ചിറകാൽ പാറും കുഞ്ഞിനു
പുത്തനുടുപ്പും നൽകീടാം
സുന്ദരിയാമെൻ ചങ്ങാതീ
എന്തൊരു ചേലാ കണ്ടീടാൻ!
അമ്മമഴ……………….അഞ്ജുശ്രീ.TS....5th std:A
മുത്തുകൾ വാരി വിതറിടും പോലെ
മുറ്റത്ത് വീഴും മഴത്തുള്ളികൾ
പലപല തുള്ളികൾ തുരുതുരെയങ്ങനെ
പെരുമഴ പേമഴയാകുന്നു.
ആയിരമായിരം തുള്ളികൾ വീഴുന്ന
മുറ്റം സമുദ്രമായ് തീരുന്നു.
കാറ്റിനോടൊപ്പം കിതയ്ക്കുന്നൂ-മഴ
കുട്ടികൾക്കൊപ്പം കളിക്കുന്നു.
കൂട്ടിന്നു കുളിരു വന്നെത്തുന്നു,
ഇടിമിന്നലാർത്തു ചിരിക്കുന്നു,
തോടും കുളവും നിറയുന്നു
തുള്ളിക്കൊരു കുടം പെയ്യുന്നു.
വറ്റിവരണ്ട വയലിലൂടെ
കുളിർമഴ അമൃതമായ് ഒഴുകിടുന്നു.
എന്റെ മനസ്സിലും അമ്മയായീ മഴ
സ്നേഹ വാത്സല്യം ചൊരിഞ്ഞിടുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)