മിണ്ടാട്ടമില്ലേ? ¬¬¬¬¬¬¬¬¬¬¬¬--------------------------ശ്രദ്ധ ശ്രീധരൻ…..5th std:A
പൂ നുള്ളി വാനിൽ പറക്കുന്ന തുമ്പീ,
നീയെന്റെ കൂടെ വരില്ലേ,
എന്നോട് മിണ്ടാട്ടമില്ലേ?
ചെന്താമരനിറപ്പീലി വിടർത്തി,
പുഞ്ചവിളയുന്ന പാഠത്ത് പോകാം,
കൊമ്പുള്ള കൊമ്പനെ കാണാം,
മയിലാട്ടം കണ്ടു രസിക്കാം.
കൂ കൂ പാടുന്ന കുയിലുകളുണ്ട്,
അണ്ണാരക്കണ്ണന്റെ തുള്ളാട്ടമുണ്ട്,
നീയെന്റെ കൂടെ വരില്ലേ,
എന്നോട് മിണ്ടാട്ടമില്ലേ?
വയർനിറയെത്തേൻ മധുരം നുണയാം,
വഴിനീളെയൊരോ കഥകൾ പറയാം,
എന്നോട് കൂട്ടായ് വരില്ലേ,
എന്നോട് മിണ്ടാട്ടമില്ലേ?
ഒരേ കുട ………. അഞ്ജുശ്രീ.ടി.എസ്. 5th std എ
മിന്നു എന്നാണ് അവളുടെ പേര്. അവൾ രണ്ടാം ക്ലാസിലാണ്. അതൊരു മഴക്കാലം. ഒരു ദിവസം അവൾ സ്കൂളിൽ പോകുമ്പോൾ ഒരു കോടമഴ പാഞ്ഞെത്തി. അവൾക്ക് കുട ഇല്ലായിരുന്നു. സ്കൂളിൽ എത്തുമ്പോൾ അവൾ ആകെ നനഞ്ഞു കുതിർന്നിരുന്നു. പുസ്തകങ്ങളും നനഞ്ഞു പോയി. ടീച്ചർ കുടയെടുക്കാത്തതിനു വഴക്ക് പറഞ്ഞു. .മഴ കാരണം അവളുടെ അച്ഛനു കുറേ ദിവസമായിട്ട് പണിയൊന്നുമില്ല. അതിപ്പോൾ ടീച്ചറോട് പറയുന്നതെങ്ങനെ? അവൾക്ക് അച്ഛനെക്കുറിച്ചോർത്തപ്പോൾ സങ്കടമായി. പണിക്ക് പോയാൽ ഒന്നാമത്തെ ദിവസം തന്നെ കുട വാങ്ങിത്തരാമെന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്. അവളോട് കരഞ്ഞു പോയി. ടീച്ചർ അവളെ അടുത്തു വിളിച്ചു. ചേർത്തു നിർത്തിയിട്ട് തല ടവ്വൽ കൊണ്ട് തുവർത്തിക്കൊടുത്തു. ടീച്ചർ ചോദിച്ചു, മോൾക്ക് കുടയില്ല, അല്ലേ? അതു ടീച്ചർക്കെങ്ങനെ മനസ്സിലായെന്ന് അവൾ അത്ഭുതപ്പെട്ടു. അതു ചോദിക്കുമ്പോൾ ടീച്ചറും കരയുന്നുണ്ടായിരുന്നു. പാവം ടീച്ചർ! ടീച്ചർക്കും കുടയില്ലേ?
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)