ഓണം വന്നല്ലോ ഓണപ്പൂത്തുമ്പീ,
പൂക്കളിറുത്തീടാം വായോ തേൻ തുമ്പീ.
പൂവിളി വേണം ഊഞ്ഞാൽ വേണം,
ഓണപ്പാട്ടുകൾ വേണം.
പുത്തരി വേണം പായസം വേണം,
സദ്യയൊരുക്കീടേണം.
മുറ്റം മെഴുകാം പൂക്കളം തീർക്കാം,
കോടിപ്പുടവയണിഞ്ഞീടാം,
മോടിയിലാടിപ്പാടീടാം,
വായൊ പൂത്തുമ്പീ.
മാബലി മന്നനെയോർക്കും,
മലനാട്ടിൽ ഓണാഘോഷം.
മാനുഷരൊന്നായ് ചേരും,
വാസന്തോത്സവകാലം.
പണ്ടു മഹാബലി വാണൊരുകാലം,
ഓർക്കാം ഓർമ്മ പുതുക്കീടാം.
സമഭാവനയിൽ പ്രജകൾ കഴിഞ്ഞൊരു,
സദ്ഭരണത്തിൻ സ്മരണയുണർത്താം.
ഓണം വന്നല്ലോ....................
___________ മുഹ്സിനത് സാഫിയ 7A
നല്ല ഭരണം നടത്തിയ മാവേലിയെ നമുക്കു വരവേല്‍ക്കാം കൂട്ടുകാരേ!
മറുപടിഇല്ലാതാക്കൂമാവേലി സിന്ദാബാദ്!
വാമനന്‍ മൂര്‍ദ്ദാബാദ്!!
ഓണപ്പാട്ട് നന്നായി!
മറുപടിഇല്ലാതാക്കൂഓണപ്പാട്ട് ഇഷ്ടായി..ഇതുഴുതിയ കൊച്ചു മിടുക്കിക്ക് അഭിനദ്ധനങ്ങള്‍.
മറുപടിഇല്ലാതാക്കൂപാട്ട് ഇഷ്ടായിട്ടോ... എല്ലാ കൂട്ടുകാര്‍ക്കും ഓണാശംസകള്‍ ....
മറുപടിഇല്ലാതാക്കൂമോളൂ ..നന്നായി എഴുതികെട്ടോ ..കൂട്ടുകാര്‍ക്ക് സൌദിയില്‍ നിന്നും ഒരായിരം ഓണാശംസകള്‍ !!!!
മറുപടിഇല്ലാതാക്കൂ