ജപ്പാനിലെ സമുദ്രത്തോട് ചേർന്നു കിടക്കുന്ന ഒരു നഗരമാണ് ഹിരോഷിമ. ലോകത്ത് ആദ്യമായി യുദ്ധത്തിനിടക്ക് അണുബോംബ്ഉപയോഗിച്ചത് ഈ പട്ടണത്തിലാണ്. രണ്ടാം ലോക മഹായുദ്ധത്തിലാണ് അമേരിക്കൻ പട്ടാളം 1945 ഓഗസ്റ്റ് 6 ന് ഹിരോഷിമയിൽ ആദ്യ അണുബോംബ് പ്രയോഗിച്ചത്. അണുബോംബ് വീണ മറ്റൊരു നഗരം നാഗസാക്കി ആണ്
1589 ൽ സെറ്റോ ഉൾക്കടലിൽ മോറി ടെറുമോട്ടോ എന്നയാളാണ് ഹിരോഷിമ അടങ്ങുന്ന ദ്വീപ് കണ്ടെത്തിയത്. 1871 ൽ ഹിരോഷിമ പ്രവിശ്യയുടെ തലസ്ഥാനമായി ഹിരോഷിമ മാറി. ഹിരോഷിമയുടെ ചരിത്രം തിരുത്തിയെഴുതിയത് രണ്ടാം ലോകമഹായുദ്ധമായിരുന്നു.
അച്ചുതണ്ട് ശക്തികളിൽ ഒരു പ്രധാന രാജ്യമായിരുന്ന ജപ്പാനെ അടിയറവ് പറയാൻ സഖ്യകക്ഷികളിൽ പ്രമുഖരായിരുന്ന അമേരിക്ക കണ്ടെത്തിയ അവസാന മാർഗ്ഗമായിരുന്ന അണുവായുധ പ്രയോഗം.1945 ഓഗസ്റ്റ് 6-ന് പ്രയോഗിച്ച ആദ്യ അണുബോംബായ ലിറ്റിൽ ബോയ് ഏതാണ്ട് 80,000 പേരുടെ മരണത്തിന് കാരണമായി. 90,000 മുതൽ 140,000 വരെ ആളുകൾ ആണവവികിരണം മൂലം പിൽക്കാലത്ത് മരിച്ചതായും കണക്കാക്കുന്നു.
ബോംബു വീണിട്ട് 66 വര്‍ഷം തികയുന്നു. അന്താരാഷ്ട്ര ഹിരോഷിമ ദിനം സോഷ്യല്‍ സയന്‍സ് ക്ലബ് ആചരിച്ചു. സ്കൂളിൽ വിദ്യാര്‍ഥികള്‍ സമാധാനത്തിന്റെ സഡാക്കൊ കൊക്കുകളെ നിർമ്മിച്ചത് ആകര്‍ഷകമായ കാഴ്ച്ചയായിരുന്നു. --------------------------------------------------ശേഖരണം: വിഷ്ണുവിജയൻ 7ഡി കൂടുതൽ ചിത്രം വീഡിയൊ പേജ് ഹിരോഷിമ ദിനം ക്ലിക്ക് ചെയ്യുക
ഹിരോഷിമ ദിനം ആചരിച്ച കൊച്ചു കൂട്ടുകാര്‍ക്ക് ആശംസകള്‍. ലോകം മുഴുവന്‍ സമാധാനത്തിന്റെ വെള്ളരി പ്രാവുകള്‍ പറക്കട്ടെ! ഇനി ഒരു ഹിരോഷിമയും നാഗസാക്കിയും ഉണ്ടാകാതിരിക്കട്ടെ!!!
മറുപടിഇല്ലാതാക്കൂഹായ് ... സമാധാനത്തിന്റെ സഡാക്കൊ കൊക്കുകളെ ഉണ്ടാക്കിയ കുഞ്ഞു മക്കള്‍ക്ക് അഭിനന്ദനങ്ങള്‍ ...
മറുപടിഇല്ലാതാക്കൂ