യാത്രയയപ്പും കവിതാ പ്രകാശനവും
യാത്രയയപ്പും കവിതാ പ്രകാശനവും
Posted on: 08 Mar 2012
കക്കട്ടില്‍: വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള യാത്രയയപ്പും ശിഷ്യരുടെ കവിതാ സമാഹാരങ്ങളുടെ പ്രകാശനവും സംഘടിപ്പിച്ചു.
ചേരാപുരം യു.പി. സ്‌കൂളില്‍നിന്ന് വിരമിക്കുന്ന അധ്യാപകരായ എം.നാരായണന്‍, വി. പങ്കജം എന്നിവര്‍ക്കുള്ള യാത്രയയപ്പിനോടനുബന്ധിച്ചാണ് ഇവരുടെ ശിഷ്യരായ പവിത്രന്‍ തീക്കുനി, മുഹസിനത്ത് സാഫിയ എന്നിവരുടെ കവിതാ സമാഹാരങ്ങള്‍ പ്രകാശനം ചെയ്തത്. സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥിയായ പവിത്രന്‍ തീക്കുനിയുടെ 'നിലവിളിക്കുന്ന്' സ്‌കൂളിലെ ഏഴാംതരം വിദ്യാര്‍ഥി മുഹസിനത്ത് സാഫിയുടെ 'നിലാവ്' എന്നീ സമാഹാരങ്ങള്‍ കുരീപ്പുഴ ശ്രീകുമാര്‍ പ്രകാശനം ചെയ്തു. മാണിക്കോത്ത് ബഷീര്‍, എന്‍.കെ. കാളിയത്ത് എന്നിവര്‍ ഏറ്റുവാങ്ങി.
പരിപാടിയോടനുബന്ധിച്ച് നടന്ന കവിയരങ്ങ് പവിത്രന്‍ തീക്കുനി ഉദ്ഘാടനം ചെയ്തു. കടമേരി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പി.സോമനാഥന്‍, ടി.അഹമ്മദ്, പി.എം. ഷിജിത്ത്, ബി.കെ. സത്യനാഥന്‍ എന്നിവര്‍ സംസാരിച്ചു. യാത്രയയപ്പ് സമ്മേളനം വേളം ഗ്രാമപ്പഞ്ചായത്ത്പ്രസിഡന്റ് കെ.സി.സല്‍മ ഉദ്ഘാടനം ചെയ്തു. എന്‍. പ്രഭാവതി, പി.പി.വിജയന്‍, കെ.പി.എ. റഹീം എന്നിവര്‍ സംസാരിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)