കുരുവിയും വണ്ടും *******************************വിഷ്ണുവിജയൻ 7ഡി



വണ്ട്:  കുഞ്ഞിക്കുരുവീ ചങ്ങാതീ
      എങ്ങോട്ടേക്ക് ഗമിക്കുന്നു?
കുരുവി: പൂവുകൾ കാണാം തേൻ നുകരാം
       പൂന്തോട്ടത്തിൽ പോകുന്നു?
വണ്ട്:  പൊന്നേ,മുത്തേ തേൻ കുടമേ
      ഞാനും കൂടെ പോരട്ടേ ?
കുരുവി: നിന്നെ കൂടെ കൂട്ടാം ഞാൻ
       എന്തുതരും നീ പ്രതിഫലമായ് ?
വണ്ട്:  മൂളിപ്പാടാം കഥ പറയാം,
      ആകാശത്തിൻ കഥ പറയാം,
      അമ്പിളിമാമനിരിക്കും മേട്ടിലെ
      കേൾക്കാക്കഥകൾ പറഞ്ഞീടാം.
കുരുവി: എന്നാൽ വെക്കം പോന്നോളൂ,
       എൻ ചിറകേറിയിരുന്നോളൂ.     

5 അഭിപ്രായങ്ങൾ:

  1. വേണ്ടാ വേണ്ടാ പൊൻകുരുവി
    വണ്ടിൻ കള്ളത്തരമല്ലോ
    പണ്ടേക്കാലം പോലല്ല
    വേണ്ടാതീനം കൂടുന്നു

    മറുപടിഇല്ലാതാക്കൂ
  2. ഈ കലാവല്ലഭനുമുണ്ട് ഒരു “വിഷ്ണു വിജയ് പിള്ള - 9എ ”

    മറുപടിഇല്ലാതാക്കൂ
  3. തേന്‍ നുകരുന്ന രസം മനസ്സിന് കവിത വായിക്കുമ്പോള്‍ ,എല്ലാവര്ക്കും കുട്ടികളെ പൊലമനുസ്സുള്ള വയസ്സന്മാര്‍ക്കും വായിച്ചു രസിക്കാം അഭിനന്ദനങ്ങള്‍ കവിയ്ക്ക് .

    മറുപടിഇല്ലാതാക്കൂ
  4. hapy to see this.really interesting and i ccould recollect my scholl days

    മറുപടിഇല്ലാതാക്കൂ
  5. മനസ്സ്‌ ഒരു നിമിഷം കുട്ടിക്കാലത്തേക്ക്‌ പോയി.
    അഭിനന്ദനങ്ങള്‍....

    മറുപടിഇല്ലാതാക്കൂ