ദൈവസ്നേഹം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌----------------------------------------------------------------------....................... ശാദിയ നസ്രിൻ 6എ

പൂമ്പാറ്റേ എൻ ചങ്ങാതീ,
പാറിരസിക്കും ചങ്ങാതീ,
ചിത്രം തുന്നിയ കുപ്പായം
നെയ്തു നിനക്കിന്നാരേകീ ?

ആരും നൽകിയതല്ലല്ലോ!
ആരും നെയ്തതുമല്ലല്ലോ!!
ഞാൻ ജനിക്കുമ്പോൾ
എനിക്കു ദൈവം
കരുണയാലേകിയീ പട്ടുടുപ്പ്.
വേനലായാലും മഴയായാലും
ചേലിതൊരിക്കലും മാഞ്ഞിടില്ല.
ആരും കൊതിച്ചിടും കുഞ്ഞുടുപ്പ്
എത്ര മനോഹരമെന്നുടുപ്പ്
മങ്ങാത്ത വിങ്ങാത്ത പട്ടുടുപ്പേകിയ
ദൈവത്തെ ഞാനേറെ
സ്നേഹിക്കുന്നു.

1 അഭിപ്രായം:

 1. പൂമ്പാറ്റയെക്കുറിച്ച കവിത ഒരിപാടിഷടമായി
  കുറച്ചുകൂടി ഭംഗിയാക്കാംആയിരുന്നു.
  കൂടുതല്‍ എഴുതുക.
  മോളെയും മോളുടെ കൂട്ടുകാരെയും
  കൂടുതല്‍ കൂടുതല്‍ കഴിവുകള്‍ നല്‍കി ദൈവം അനുഗ്രഹിക്കട്ടെ.

  മറുപടിഇല്ലാതാക്കൂ