ഓണം എങ്ങനെ വന്നെത്തും?...അഞ്ജുശ്രീ.ടി.എസ്…5എ



   
ചറപറചറപറ വീഴേണം
ഉണ്ണിക്കയ്യുകൾ നനയേണം,
തുമ്പപൂമഴ പെയ്യുമ്പോൾ
എന്തൊരു രസമാ കണ്ടീടാൻ!
മുറ്റത്തെത്തും മഴവെള്ളത്തിൽ
കളിവള്ളങ്ങൾ ഒഴുക്കേണം
തവളക്കുട്ടനു രസമിളകാൻ
നർത്തകിയായ് മഴയെത്തേണം.
ആളുകൾ മഴയിൽ കുളിരേണം,
കുടയിൽനിന്നു വിറക്കേണം.
വഴിയിലെ വെള്ളം കാലാൽ ചിതറാൻ
പിള്ളേർ തുരുതുരെയോടേണം.
പുത്തൻ കുടയും ചൂടിക്കൊണ്ട്
സ്കൂളിൽ ഞങ്ങൾ പോയില്ല,
തിമർത്തു പെയ്യും മഴയില്ല,
ഇനി തുമ്പച്ചെടികൾ കിളുർക്കില്ല!
ഓണത്തപ്പനെ വരവേൽക്കാൻ
ചെടികൾ കുളിർക്കെ നനയ്ക്കണ്ടേ
പൂവുകൾ വിടരാച്ചിങ്ങത്തിൽ
ഓണം എങ്ങനെ വന്നെത്തും?

18 അഭിപ്രായങ്ങൾ:

  1. വിനോദ് വെള്ളായണി2012, ഓഗസ്റ്റ് 1 10:49 PM

    "ചന്തത്തില്‍ മുറ്റവും ചെത്തിപ്പറിച്ചീല
    എന്തെന്റെ മാവേലി ഓണം വന്നു ?
    ചന്തക്കു പോയീല ,നേന്ത്രക്കാ വാങ്ങീല
    എന്തെന്റെ മാവേലി ഓണം വന്നു ?"
    ഒരു നാടന്‍ പാട്ടാണ് .അപ്രതീക്ഷിതമായി ഓണം വരുമ്പോള്‍ എന്ത് ചെയ്യണമെന്ന ചിന്ത ഈ കവിതയില്‍ കടന്നു കൂടുന്നു. അഞ്ചുശ്രീക്ക് എല്ലാവിധ ആശംസകളും നേരുന്നു.ഇനിയും കവിതയുടെ വസന്ത പ്രദേശത്ത് സഞ്ചരിക്കട്ടെ.

    മറുപടിഇല്ലാതാക്കൂ
  2. അഞ്ജുശ്രീ.ടി എസ്2012, ഓഗസ്റ്റ് 2 1:17 AM

    മഴ തകർത്ത് പെയ്ത് തോർന്ന് വരുന്ന തെളിഞ്ഞ പ്രഭാതമാണെന്റെ ഓണം...എന്നാൽ മഴയില്ലല്ലോ? നന്ദി ,വായന്യ്ക്കും നല്ല അഭിപ്രായത്തിനും........സസ്നേഹം

    മറുപടിഇല്ലാതാക്കൂ
  3. മഴയില്‍ കളിയ്ക്കാന്‍ ഒരു രക്ഷകര്താവും കുട്ടികളെ അനുവദിക്കില്ല. പനിയും ജലദോഷവും വരും എന്ന ഭീഷണി. നല്ല കവിത മോളെ. വീണ്ടും പുത്തന്‍ കവിതയുടെ പൂചെണ്ടുകളുമായി വരിക.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അഞ്ജുശ്രീ.ടി എസ്2012, ഓഗസ്റ്റ് 2 9:36 AM

      മഴയൊരുനല്ല കൂട്ടുകാരി

      ഇല്ലാതാക്കൂ
  4. സുരേന്ദ്രനാഥ് അരൂർ2012, ഓഗസ്റ്റ് 2 5:27 AM

    നല്ല കവിത.അഭിനന്ദനങൾ

    മറുപടിഇല്ലാതാക്കൂ
  5. നന്നായ്‌ വരാന്‍ പ്രാര്‍ത്ഥിക്കുന്നു ..........

    മറുപടിഇല്ലാതാക്കൂ
  6. പൂക്കളിലും സുഗന്ധമേറുന്ന കവിതകൾ പൂക്കുന്ന ഈ നാട്ടിൽ ഓണം വന്നെത്തും, തീർച്ച.

    മറുപടിഇല്ലാതാക്കൂ
  7. സര്‍,ബ്ലോഗ് സന്ദര്‍ശിച്ചൂ..വളരെ നല്ലരചനകള്‍. തീര്‍ചയായുംകുരുന്നുകള്‍ക്ക് ഭാവനയുടെ ചിരകു വീശി പറക്കാനുള്ള ആകാശത്തിന്റെ തുടക്കമായി മാറും ഈ ബ്ലോഗ് .എല്ലാ ഭാവുകങ്ങളും നേരുന്നു

    മറുപടിഇല്ലാതാക്കൂ
  8. അഞ്ജുമോളിന്റെ കവിതയിലെ ചോദ്യങ്ങള്‍ ശരിയാണുകേട്ടൊ,,കേരളത്തില്‍ ഇത്തവണ മഴ വളരെ കുറവാണ്,,,കവിതയുള്ളമനസിലെന്നും നന്മയുണ്ടാകും.അഞ്ജുമോള്‍ക്കതുള്ളതുകൊണ്ടാണ് കവിതയിലീ സങ്കടച്ചോദ്യം ചോദിക്കാനായത്...വളരെ ഇഷ്ടായിട്ടോ ഈ കവിതയും..

    പറ്റുമെങ്കില്‍ കുട്ടികളെക്കൊണ്ടുത്തന്നെ മറുപടിയുമെഴുതിപ്പിക്കാന്‍ അപേഷിക്കുന്നു.. അത് വളരെ രസകരമാകും

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഓരൊ കുട്ടിക്കും സ്വന്തമായൊരു ബ്ലോഗ് എന്നത് തന്നെയാണ് ലക്ഷ്യം.....നന്ദിയോടെ

      ഇല്ലാതാക്കൂ
  9. ജയചന്ദ്രന്‍ മൊകേരി2012, ഓഗസ്റ്റ് 5 7:09 AM

    അഞ്ജുവിന്റെ മനസ്സിലെ സുന്ദര മഴ കാഴ്ചകള്‍ . ഇഷ്ടായി . മോള്‍ ഇനിയും എഴുതൂ . ഭാവുകങ്ങള്‍ നേരുന്നു

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അഞ്ജുശ്രീ.ടി എസ്2012, ഓഗസ്റ്റ് 13 5:49 AM

      പോസ്റ്റ് വായിച്ചതിനും അഭിപ്രായം എഴുതിയതിനും ഒരുപാട് നന്ദി

      ഇല്ലാതാക്കൂ
  10. മൊത്തത്തില്‍ എല്ലാ കവിതകളും വായിച്ചു. കുട്ടികള്‍ അവരുടെ പ്രായത്തില്‍ കവിഞ്ഞ പക്വതയോടെ ലോകം കണ്‍ തുറന്നു കാണുന്നു. നന്നായി എഴുതുന്നു. എല്ലാവരും നന്നായി വരട്ടെ.
    സ്നേഹത്തോടെ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അഞ്ജുശ്രീ.ടി എസ്2012, ഓഗസ്റ്റ് 13 5:50 AM

      പോസ്റ്റ് വായിച്ചതിനും അഭിപ്രായം എഴുതിയതിനും ഒരുപാട് നന്ദി..ഇനിയും വരുമെന്ന പ്രതീക്ഷയോടെ...

      ഇല്ലാതാക്കൂ
  11. ആശാവഹമാണ്‌ ഈ എഴുത്ത്. ഈ കൊച്ചു കുട്ടികളാണ് നാളത്തെ പ്രതീക്ഷ. വാലും തലയും അർത്ഥവും ഇല്ലാത്ത ആധുനിക കവിതകൾ കണ്ടു മടുത്തു. ഭാഷയുടെ ശുദ്ധി കാത്തു സൂക്ഷിക്കാൻ നിങ്ങൾ കുട്ടികൾക്കെങ്കിലും കഴിയട്ടെ. അന്ജുവിന് എല്ലാ ആശംസകളും. ഇങ്ങിനെ ഒരു ഉദ്യമത്തിന് ചേരാപുരം സ്കൂളിനും അകമഴിഞ്ഞ അഭിനന്ദനങ്ങൾ.

    മറുപടിഇല്ലാതാക്കൂ
  12. Great blog! Thanks for generously sharing such valuable information. Keep up the fantastic work!

    Men Gothic Coats

    മറുപടിഇല്ലാതാക്കൂ