കുട്ടിയും കുയിലും....................ഫാഹിമ ശബ 6 ബി


മധു ശബ്ദത്തിൽ പാടും കുയിലേ
എങ്ങോട്ടേക്കാണീ യാത്ര?
ചോറ് തരാം ഞാൻ
കായ്കൾ തരാം ഞാ‍ൻ
എന്നുടെ കൂടെ വരാമോ നീ?

ഇപ്പൊഴൊന്നും വേണ്ടല്ലൊ
എന്നുടെ വയറു നിരഞ്ഞല്ലോ,
കായ്കൾ തിന്നും,
കനികൾ കഴിച്ചും,
എന്നുടെ വയറു നിറഞ്ഞലല്ലോ!

കുയിലേ കുട്ടികളില്ലേ കൂട്ടിൽ
അവരുടെ വയറു നിറച്ചോ നീ?
എന്നുടെ കയ്യിൽ ഉണ്ടപ്പം
വേണോ നല്ലൊരു നെയ്യപ്പം?

വേണ്ടാ വേണ്ടാ ചങ്ങാതി
കൂട്ടിൽ തീറ്റയിരിപ്പുണ്ട്
എന്നുടെ മക്കൾ വയറു നിറയ്ക്കും
തീറ്റകളൊത്തിരി തിന്നിട്ട്

2 അഭിപ്രായങ്ങൾ:

  1. ഏതെക്കെയോ പഴയകാല കവിതകളെ ഓർമിപ്പിക്കുന്നു.നന്നായ് മോളെ..

    മറുപടിഇല്ലാതാക്കൂ
  2. മോള് ഇനിയും എഴുതണം. നന്നായിട്ടുണ്ട്,,,,,

    മറുപടിഇല്ലാതാക്കൂ