കുഞ്ഞിപ്പൂച്ചേ എങ്ങോട്ടാ
ഒറ്റയ്ക്കാണോ നിൻ യാത്ര?
ഒറ്റ്യ്ക്കെങ്ങും പോവല്ലേ
ആപത്തെങ്ങുമൊളിപ്പുണ്ട്.
വെക്കം വെക്കം പോയ്ക്കോളൂ
വീട്ടിലെ വഴിയെ നടന്നോളൂ
നിന്നെത്തേടി നടപ്പാവും
കണ്ണീർ തൂകിക്കൊണ്ടമ്മ.
എന്നുടെ കൂടെപ്പോരുന്നോ,
അമ്മയ്ക്കരികിൽ കൊണ്ടുവിടാം.
അമ്മയ്ക്കരിലണഞ്ഞാലോ
പേടിക്കാതെയിരുന്നീടാം.