കുഞ്ഞിപ്പൂച്ചേ എങ്ങോട്ടാ
ഒറ്റയ്ക്കാണോ നിൻ യാത്ര?
ഒറ്റ്യ്ക്കെങ്ങും പോവല്ലേ
ആപത്തെങ്ങുമൊളിപ്പുണ്ട്.
വെക്കം വെക്കം പോയ്ക്കോളൂ
വീട്ടിലെ വഴിയെ നടന്നോളൂ
നിന്നെത്തേടി നടപ്പാവും
കണ്ണീർ തൂകിക്കൊണ്ടമ്മ.
എന്നുടെ കൂടെപ്പോരുന്നോ,
അമ്മയ്ക്കരികിൽ കൊണ്ടുവിടാം.
അമ്മയ്ക്കരിലണഞ്ഞാലോ
പേടിക്കാതെയിരുന്നീടാം.
സഫരിയ..കുട്ടിക്കവിത നന്നായിരിക്കുന്നു.വീണ്ടു എഴുതുമല്ലോ.?
മറുപടിഇല്ലാതാക്കൂസഫരിയ മോള്‍ക്ക് ആശംസകള്‍ ...ഇനിയും എഴുതണേ ..
മറുപടിഇല്ലാതാക്കൂഅഭിനന്ദനങ്ങള് മോളെ......
മറുപടിഇല്ലാതാക്കൂgood keep it up
മറുപടിഇല്ലാതാക്കൂnice work. keep it up
മറുപടിഇല്ലാതാക്കൂഎല്ലാ സുരക്ഷിതത്വവും നമ്മുടെ അമ്മയുടെ അരികിലാണ്.വഴിതെറ്റുന്ന മക്കളെ അമ്മ നേർവഴിയിലേക്ക് നയിക്കുന്നു.ഇന്നത്തെ ലോകം ഭയവിഹ്വലമാണ്.പേടിപ്പെടുത്തുന്ന ഭീകരതകൾ ചുറ്റിലും പുകയുമ്പോൾ പെറ്റമ്മയുടെ മടിത്തട്ടിലെ സാന്ത്വനം , അഭയം നാം കൊതിക്കുന്നു. അമ്മ സ്നേഹമാണ്. സ്നേഹവും സാന്ത്വനവും ലഭിക്കുന്ന ഇടമാണ്.കൌതുകങ്ങളിൽ നിന്നും കൌതുകങ്ങളിലേക്ക് നാ കടന്നു ചെല്ലുമ്പോൾ അവിടെ പതിയിരിക്കുന്ന അപകടങ്ങളും ചതിക്കുഴികളും കാണുന്നില്ല. അപ്പോഴാണ് പൂച്ചക്കുഞ്ഞിനെ ഓർമ്മപ്പെടുത്തേണ്ടി വരിക.വീട്ടിലേക്കുള്ള വഴി നന്മയിലേക്കുള്ളതാണ്. ഇന്നത്തെ യുവത്വം അത് മറക്കുന്നു.വീട്ടിലെക്കുള്ള വഴി ഋജുവാണ്. തെറ്റായവഴി ചെന്നത്തുന്നത് മലിനതയിലേക്കാണ്. വീട്ടിലേക്കുള്ള വഴി സ്നേഹത്തിലേക്കാണ്. സ്നേഹരാഹിത്യമല്ലാതെ എന്താണ് ഇന്നത്തെ പ്രശ്നം? സഫരിയയുടെ ഓർമ്മപ്പെടുത്തൽ കാലികമായി.നല്ല രചനകൾ ഇനിയും പ്രതീക്ഷിക്കുന്നു.
മറുപടിഇല്ലാതാക്കൂസഫാരിയ മോളുടെ കവിത നന്നായിട്ടുണ്ട് .... കവിതാ രചനയും എഴുത്തും തുടരണം
മറുപടിഇല്ലാതാക്കൂസഫാരിയ മോളുടെ കവിത നന്നായിട്ടുണ്ട് .... കവിതാ രചനയും എഴുത്തും തുടരണം
മറുപടിഇല്ലാതാക്കൂhttp://itgramam.blogspot.in
http://nechoos.blogspot.in/